തിരുവനന്തപുരം: ദോത്തി, ഷർട്ട് ബ്രാൻഡുകളുടെ വിപുല ശേഖരവുമായി രാംരാജ് കോട്ടണിെൻറ രണ്ടാമത് ഷോറൂം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം, പുളിമൂട് എം.ജി റോഡിൽ നടൻ ജയറാം ഉദ്ഘാടനം ചെയ്യും. പാരമ്പര്യ കോട്ടൺ വസ്ത്രവിപണിയിൽ ചുവടുറപ്പിച്ച രാംരാജ് തമിഴ്നാട്ടിലെ എല്ലാ പ്രമുഖനഗരങ്ങളിലും സജീവമാണ്. കേരളത്തിലെ മറ്റ് നഗരങ്ങളിലും വൈകാതെ ഷോറൂമുകൾ ആരംഭിക്കും. ലോകമെങ്ങുമുള്ള ഇന്ത്യക്കാർക്കായി ഓൺലൈൻ വിൽപനയും രാംരാജ് ആരംഭിച്ചിട്ടുണ്ട്. www.ramrajcotton.in വെബ്സൈറ്റ് വഴിയാണ് വിൽപന. ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കോട്ടൺ വസ്ത്രങ്ങളുടെ കയറ്റുമതിയും നടത്തുന്നുണ്ട്. ടെക്സ്റ്റൈൽ മേഖലയിലെ വിദഗ്ധരുടെ നേതൃത്വത്തിൽ സോഫ്റ്റ് കോട്ടണിൽ നിർമിക്കുന്ന ഷർട്ട്, ദോത്തി, ബനിയൻ എന്നിവ തെക്കേഇന്ത്യക്ക് പുറമെ ഉത്തരേന്ത്യയിലും വിപണനംചെയ്യുന്നുണ്ട്. കേരളം അടക്കമുള്ള തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ വിമാനത്താവളങ്ങളോട് ചേർന്നും ഷോറൂമുകൾ ആരംഭിക്കാൻ പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.