തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ കോമേഴ്സ് സീനിയർ തസ്തികയിൽ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം പത്തിന് 11ന്. ഉന്നതവിജയികളെ ആദരിച്ചു തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും കായികമത്സരങ്ങളിൽ മികച്ചവിജയം നേടിയ കുട്ടികൾക്കും കാഷ് അവാർഡും മെമ്മേൻറായും സമ്മാനിച്ചു. മന്ത്രി മേഴ്സിക്കുട്ടിയമ്മ വിതരണംചെയ്തു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി 313 കുട്ടികൾക്കാണ് അവാർഡ് വിതരണംചെയ്തത്. അഞ്ചുതെങ്ങ് സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സ്ഥലം എം.എൽ.എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ വി. ശശി അധ്യക്ഷത വഹിച്ചു. ബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, കമീഷണർ കെ.എ. സൈറാബാനു, ഫാ. പ്രദീപ് ജോസഫ്, എസ്. സുരേന്ദ്രൻ, ഇ. കെന്നഡി, ഹഡ്സൺ ഫെർണാണ്ടസ്, രാജു ജോർജ്, ഡോ. ലോറൻസ് ഹരോൾഡ്, എച്ച്. സലീം, സ്കൂൾ പ്രിൻസിപ്പൽ കനകദാസ്, എം. ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.