രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം സംഘ്ഭീകരതുടെ ബീഭത്സ രൂപം --ഹമീദ് വാണിയമ്പലം തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് നേരെ ഗുജറാത്തില്‍ നടന്ന ആക്രമണം സംഘ്ഭീകരതുടെ ബീഭത്സ രൂപമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഡല്‍ഹിയില്‍ യെച്ചൂരിക്കുനേരെ പാര്‍ട്ടി ഓഫിസില്‍ കടന്ന് ആക്രമണം അഴിച്ചുവിട്ടതും മായവതിയെ പാര്‍ലമെൻറില്‍ സംസാരിക്കാൻ അനുവദിക്കാത്തതുമെല്ലാം രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ നിശ്ശബ്ദമാക്കാനുള്ള സംഘ്പരിവാര്‍ ഗൂഢാലോചനയാണ്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിച്ച് സംഘര്‍ഷങ്ങളും കലാപങ്ങളും സൃഷ്ടിച്ച് ഏകാധിപത്യ ഭരണത്തിലേക്ക് രാജ്യത്തെ എത്തിക്കുക എന്ന ഗൂഢലക്ഷ്യമാണ് തെരുവുകളില്‍ നടപ്പാക്കുന്നത്. സംഘ്പരിവാര്‍ ആക്രമണങ്ങളെ ചെറുക്കാന്‍ ജനങ്ങള്‍ പോരാട്ടത്തിനിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.