മഅ്ദനി: കർണാടക നിലപാട് മനുഷ്യത്വരഹിതം -ഡി.കെ.െഎ.എസ്.എഫ് കൊല്ലം: രോഗിയായ മാതാവിനെ കാണാനും മകെൻറ വിവാഹത്തിൽ പെങ്കടുക്കാനും അനുമതിലഭിച്ച സാഹചര്യത്തിൽ അബ്ദുന്നാസിർ മഅ്ദനിയുടെ കേരള യാത്രയെ ഭീമമായ സുരക്ഷാചെലവ് ഏർപ്പെടുത്തി അനിശ്ചിതത്വത്തിലാക്കിയ കർണാടക സർക്കാർ നടപടി മനുഷ്യത്വരഹിതമാണെന്ന് ദക്ഷിണ കേരള ഇസ്ലാമിക് സ്റ്റുഡൻറ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പുലിപ്പാറ എസ്.എ. അബ്ദുൽ ഹക്കീം മൗലവിയും ജനറൽ സെക്രട്ടറി പനവൂർ സഫീർഖാൻ മന്നാനിയും അഭിപ്രായപ്പെട്ടു. മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര വേഗത്തിലാക്കാൻ കേരള സർക്കാർ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.