ട്രാൻസ്ജെൻഡർ: തുടര്‍ചികിത്സക്ക് സഹായ പെൻഷൻ പരിഗണനയിൽ -മന്ത്രി തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ തുടര്‍ചികിത്സ ആവശ്യമായിവരുന്നവര്‍ക്ക് സഹായ പെന്‍ഷന്‍ നല്‍കുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ.കെ. ശൈലജ. തൈക്കാട് റെസ്റ്റ് ഹൗസില്‍ സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ നയവും അവകാശവും സംസ്ഥാനതല ബോധവത്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിലെ രണ്ടു മെഡിക്കല്‍ കോളജുകളിലെങ്കിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ശസ്ത്രക്രിയ സൗകര്യം ഒരുക്കുന്നത് പരിശോധിക്കും. ഇവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി ജോലി ലഭ്യമാക്കാന്‍ പദ്ധതി തയാറാക്കും. എറണാകുളത്ത് പ്രത്യേക താമസസൗകര്യം സര്‍ക്കാര്‍ ഒരുക്കും. ഈ വിഭാഗത്തിന് പ്രത്യേക പരിഗണന നല്‍കി ജോലി നല്‍കാന്‍ സാമൂഹികനീതി വകുപ്പ് സര്‍ക്കാറിന് ശിപാര്‍ശ നല്‍കും. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സമൂഹത്തില്‍ തുല്യനീതി ഉറപ്പാക്കണം. ഇതിന് വ്യത്യസ്ത വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനൊപ്പം കുടുംബാംഗങ്ങള്‍ക്കും സമൂഹത്തിനും ബോധവത്കരണവും നല്‍കണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ കുട്ടികളുടെ സ്‌കൂളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹികനീതി വകുപ്പ് സെക്രട്ടറി മിനി ആൻറണി അധ്യക്ഷതവഹിച്ചു. ഡയറക്ടര്‍ ടി.വി. അനുപമ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം മൃദുല്‍ ഈപ്പന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍.എല്‍. സരിത, ജെന്‍ഡര്‍ അൈഡ്വസർ ഡോ. ആനന്ദി ടി.കെ, ഗീത ഗോപാല്‍ എന്നിവര്‍ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.