കോടതി സമുച്ചയം യാഥാർഥ്യമാകുന്നു

കാട്ടാക്കട: കാട്ടാക്കടയിൽ . ആദ്യം അംഗീകരിച്ച പ്ലാന്‍ മാറ്റി അഞ്ചുനില മന്ദിരമാണ് ഉയരുന്നത്. ആദ്യം രണ്ടുനില മന്ദിരമാണ് നിര്‍ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍, താലൂക്ക് ആസ്ഥാനം എന്ന നിലയില്‍ മജിസ്ട്രേറ്റ് കോടതി, മുന്‍സിഫ്‌ കോടതി, മറ്റ് സബ് കോടതികള്‍ എന്നിവ കൂടെ ഭാവിയില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുള്ളതിലേക്കാണ് മാറ്റം. രണ്ട് ഘട്ടമായിട്ടാണ് നിർമാണം. അഞ്ച് കോടതികൾക്ക് പ്രവർത്തിക്കാനുള്ള സൗകര്യം സമുച്ചയത്തിലുണ്ടാകും. താഴത്തെ നിലയില്‍ കവാടവും പാര്‍ക്കിങ് ഏരിയയും ഒന്ന് മുതല്‍ അഞ്ചുവരെ നിലകളില്‍ വിവിധ കോടതികളും ഓഫിസ് സംവിധാനവും പ്രവർത്തിക്കുന്ന തരത്തില്‍ 42,750 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് സമുച്ചയം നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്‌. ആദ്യഘട്ട നിർമാണത്തിനായി 3.10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരുവര്‍ഷംകൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കി പുതിയമന്ദിരം കോടതി പ്രവർത്തനത്തിന് തുറന്ന് നൽകാനാവുമെന്നും ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.