ഡോക്​ടർ എന്ന ആതിരയുടെ സ്വപ്​നം സഫലമാവുന്നു

കുണ്ടറ: മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാമി​െൻറ വാക്കുകൾ ആവേശമായി മനസ്സിൽ സൂക്ഷിച്ച ആതിര എസ്. എന്ന ശാരീരിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥിനിയുടെ സ്വപ്നം യാഥാർഥ്യമാകുന്നു. കേരളപുരം ശ്രീരാജ് ഭവനിൽ ഓട്ടോ ൈഡ്രവറായ രാജീവി​െൻറയും കശുവണ്ടിത്തൊഴിലാളിയായ ശ്രീജയുടെയും മകൾക്ക് സ്വപ്നം കാണാൻ കഴിയുന്നതായിരുന്നില്ല ഡോക്ടർ മോഹം. സാമ്പത്തിക പിന്നാക്കാവസ്ഥക്കൊപ്പം ശാരീരിക വെല്ലുവിളികൾ കൂടിയാകുമ്പോൾ പ്രതിബന്ധങ്ങൾക്ക് കാഠിന്യവും കൂടും. 2015 ൽ ആതിര മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് എസ്.എസ്.എൽ.സി പാസായത്. അനുമോദനവുമായി അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി ആതിരയുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ്.എസിൽ നിന്ന് പ്ലസ് ടു പാസായപ്പോഴും എ പ്ലസ് എന്ന മികവ് കൈവിട്ടില്ല. സാമ്പത്തിക പ്രയാസം മൂലം വലിയ സ്ഥാപനങ്ങളിലൊന്നും എൻട്രൻസ് കോച്ചിങ്ങിന് പോകാൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്തെ ഒരു പാരലൽ കോളജിൽനിന്ന് ലഭിച്ച രണ്ട് മാസത്തെ ക്രാഷ് കോഴ്സ് മാത്രമാണ് ആതിര എൻട്രൻസ് പരീക്ഷ എഴുതുമ്പോൾ കൈമുതലായുണ്ടായിരുന്നത്. എന്നിട്ടും ശാരീരിക വെല്ലുവിളികളുള്ള കുട്ടികളിൽ കേരളത്തിലെ പത്താം റാങ്കുകാരിയായി ഈ മിടുക്കി. പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കൽ കോളജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിൽ ആതിരക്ക് അഡ്മിഷനും ലഭിച്ചു. നാല് സ​െൻറ് കിടപ്പാടം ബാങ്കിന് പണയപ്പെടുത്തി പഠനത്തിന് പണം കണ്ടെത്താനാണ് മാതാപിതാക്കൾ ആലോചിച്ചതെങ്കിലും നാട്ടുകാർ ഒത്തുചേർന്നു. സർക്കാറി​െൻറ വാർഷിക ടൂഷൻഫീസും ഹോസ്റ്റൽ ഫീസും പുസ്തകത്തിനും പഠനത്തിനും ഉൾപ്പെടെയുള്ള ചെലവുകൾ നൽകാൻ സംഘടനകൾ തയാറായി മുന്നോട്ട് വന്നു. അഞ്ച് വർഷത്തെ പഠനത്തിനുള്ള പണവും സഹായവും നൽകാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്. ആതിരക്ക് കേരളപുരം സർക്കാർ ഹൈസ്കൂൾ ആഗസ്റ്റ് 12ന് അനുമോദനം നൽകുന്നുണ്ട്. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പങ്കെടുക്കുന്ന യോഗത്തിൽ സ്പോൺസർഷിപ്പുകൾ പ്രഖ്യാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.