വർക്കല: ഊന്നിൻമൂട് മേഖലയിൽ മോഷണം വ്യാപകമാവുന്നതായി പരാതി. ഊന്നിൻമൂട് ജങ്ങ്ഷനിൽ ന്യൂകേശവ ടെക്സ്റ്റൈൽസിെൻറ മേൽക്കൂരയുടെ ഷീറ്റ് പൊളിച്ചുമാറ്റി അകത്തുകടന്ന മോഷ്ടാക്കൾ 3000 രൂപ കവർന്നു. എസ്.കെ സ്റ്റോറിെൻറ പുറകിലെ എക്സോസ് ഫാൻ ഇളക്കിമാറ്റി അകത്തുകയറി 2000 രൂപയുടെ സാധനങ്ങളും വി.എസ്.എൻ ട്രേഡേഴ്സിലെ ഷീറ്റ് ഇളക്കി മാറ്റി 40000 രൂപയും കവർന്നു. അമൃത റെസ്റ്റോറൻറ്, റോയൽ ബേക്കറി എന്നിവിടങ്ങളിൽ സമാനമായ രീതിയിൽ മോഷണശ്രമങ്ങളും നടന്നു. സ്ഥാപനയുടമകളും വ്യാപാരി വ്യവസായി സംഘടന ഭാരവാഹികളും പൊലീസിൽ പരാതിനൽകി. കോവൂർ തോപ്പിൽ ഏലായിൽ യന്ത്രവത്കൃത നെൽകൃഷി തുടങ്ങി --------വർക്കല: കാർഷിക ഗവേഷണ കൗൺസിലിെൻറ കീഴിൽ പ്രവർത്തിക്കുന്ന മിത്രനികേതൻ കൃഷി വിജ്ഞാനകേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ കോവൂർ തോപ്പിൽ ഏലായിൽ യന്ത്രവത്കൃത നെൽകൃഷി തുടങ്ങി. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സലീം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർമാരായ ജയസിംഹൻ, അരുണ എസ്. ലാൽ, ജനാർദനക്കുറുപ്പ്, കുട്ടപ്പൻ തമ്പി, ശ്രീലേഖകുറുപ്പ്, ബീന, ഗീതാകുമാരി, രജനി പ്രേംജി, കൃഷി ഓഫിസർ പ്രീതി, പ്രോഗ്രാം കോഓഡിനേറ്റർ മാരിമുത്തു, അഗ്രികൾചർ എൻജിനീയർ ചിത്ര, പാടശേഖരസമിതി പ്രസിഡൻറ് വിജയരാജൻ എന്നിവർ സംബന്ധിച്ചു. ഏലായിൽ നെൽകൃഷി നടത്തുന്നതിനായി മൂന്ന് ചേറ്റുയന്ത്രങ്ങളും മൂന്ന് സിംഗിൾ റോട്ടറി സീ സെറ്റുകളും കർഷകർക്ക് നൽകി. ഏലായിലെ രണ്ട് ഹെക്ടർ സ്ഥലത്താണ് യന്ത്രവത്കൃത നെൽകൃഷി തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.