ദ്രുവ്​ ശർമ നിര്യാതനായി

ബംഗളൂരു: കന്നട നടനും ക്രിക്കറ്റ് താരവുമായ ദ്രുവ് ശർമ (35) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു മരണം. ബധിര-മൂകരുടെ ക്രിക്കറ്റിൽ ദേശീയ കുപ്പായമണിഞ്ഞിട്ടുള്ള ദ്രുവ് 2015ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. സാൻഡൽവുഡിലെ താരങ്ങളോടൊപ്പം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലും കളത്തിലിറങ്ങി. 10 വർഷംമുമ്പ് പുറത്തിറങ്ങിയ സ്നേഹാഞ്ജലിയാണ് ആദ്യ ചിത്രം. ക്രിക്കറ്റിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങിയ ദ്രുവി​െൻറ ബാഗ്ലൂർ 560023, തിപ്പജ്ജി സർക്കിൾ തുടങ്ങിയ സിനിമകൾ ഹിറ്റായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് സാൻഡൽവുഡിലെ നിരവധി നടന്മാർ വീട്ടിലെത്തി. ചൊവ്വാഴ്ച വൈകീട്ട് കുറുബറഹള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.