കുത്തകകളെ സഹായിച്ചും വർഗീയത വളർത്തിയും മോദി നേട്ടമുണ്ടാക്കുന്നു ^ പ്രകാശ്​ കാരാട്ട്​

കുത്തകകളെ സഹായിച്ചും വർഗീയത വളർത്തിയും മോദി നേട്ടമുണ്ടാക്കുന്നു - പ്രകാശ് കാരാട്ട് കൊല്ലം: കുത്തകകളെ സഹായിച്ചും വർഗീയത വളർത്തിയും നേട്ടമുണ്ടാക്കുകയാണ് നേരന്ദ്ര മോദി സർക്കാറെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദുത്വ അജണ്ട നടപ്പാക്കി രാജ്യത്തെ ജനങ്ങെള വിഭജിക്കാനാണ് കേന്ദ്രസർക്കാർ ശ്രമം. കാറൽ മാർക്സ് രചിച്ച 'മൂലധന'ത്തി​െൻറ 150ാം വാർഷികത്തോടനുബന്ധിച്ച് എൻ.എസ് പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വ ശക്തികൾ ഗോരക്ഷയുടെ പേരിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദലിതരെയും ആക്രമിക്കുകയാണ്. നേട്ടങ്ങൾക്കായി വർഗീയത ആയുധമാക്കുന്ന സമീപനം രാജ്യത്തിന് ഗുണകരമല്ല. ഹിന്ദുത്വ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്ന സങ്കുചിത കാഴ്ചപ്പാട് രാജ്യത്തെ പിന്നോട്ടാണ് നയിക്കുക. ഗുജറാത്ത് വ്യവസായി അദാനിക്ക് േമാദി സർക്കാർ എല്ലാ ഇളവുകളും നൽകുന്നു. അതുകൊണ്ട് അദാനി മറ്റ് വ്യവസായികളെക്കൾ മുന്നിലായി. എസ്.ബി.െഎയിൽനിന്ന് വൻ തുക അദ്ദേഹത്തിന് വായ്പയായി ലഭിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ മോദിക്ക് സഹായവുമായി അദാനി ഉണ്ടായിരുന്നു. മോദിയെ വിദേശയാത്രകളിൽ അദാനി അനുഗമിക്കുന്ന സ്ഥിതിയുമുണ്ടായി. ഇത്തരത്തിൽ കുത്തകകളുമായുള്ള ബന്ധമാണ് സർക്കാർ തുടരുന്നത്. രാജ്യത്തെ പ്രകൃതി സമ്പത്ത് വൻകിട വ്യവസായികൾക്ക് നൽകുകയാണ്. െപാതുമേഖല സ്ഥാപനങ്ങൾ, ധാതുക്കൾ, വനം എന്നിങ്ങനെ സ്വകാര്യമേഖലക്കായി നീക്കിവെക്കുന്നവയുടെ പട്ടിക നീളുന്നു. തെറ്റായ സാമ്പത്തികനയങ്ങൾമൂലം ലോകത്ത് അസമത്വം ഏറെയുള്ള രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണെന്നും കാരാട്ട് പറഞ്ഞു. സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ഗുരുദാസൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രൻ, എസ്. രാജേന്ദ്രൻ, എസ്. സുദേവൻ, കെ. രാജഗോപാൽ, സൂസൻകോടി, എൻ.എസ് പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എം. ഗംഗാധരക്കുറുപ്പ്, സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി എൻ. പത്മലോചനൻ, എക്സ്.ഏണസ്റ്റ്, ഡോ.കെ.എൻ. ഗണേഷ്, ഡോ. മീരാവേലായുധൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.