ആദിവാസികൾ പാർശ്വവത്കരിക്കപ്പെട്ടത് എങ്ങനെയെന്നതിന് ഉത്തരമില്ല -തോമസ് ഐസക് തിരുവനന്തപുരം: കേരളത്തിലെ ആദിവാസികൾ പാർശ്വവത്കരിക്കപ്പെട്ടത് എങ്ങനെയെന്നതിന് ഉത്തരമില്ലെന്ന് മന്ത്രി തോമസ് ഐസക്. കുടുംബശ്രീയും ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽസയൻസും സംയുക്തമായി നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിെൻറ ബിരുദദാന സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങൾക്ക് സ്വപ്നം കാണാൻ കഴിയാത്ത ജീവിത വികാസം കേരളത്തിലുണ്ടായി. എന്നാൽ, ഈ വികസനത്തിനിടയിലും ആദിവാസി സമൂഹം പാർശ്വവത്കരണം നേരിട്ടു. അവരുടെ പാർശ്വത്കരണത്തെക്കുറിച്ച് കൃത്യമായ അറിവുണ്ടെങ്കിൽ ഉത്തരവുമുണ്ടാവും. അതിന് പങ്കാളിത്ത പഠനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഡോ.എം.എ. ഉമ്മൻ, ഡോ. മൃദുൽ ഈപ്പൻ, ഡോ. ടി. മാധവമേനോൻ, ഡോ. വി. കാർത്തികേയൻ നായർ, ഡോ. മഞ്ജുള ഭാരതി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾ തയാറാക്കിയ 34 ലേഖനങ്ങൾ മുന്ന് പുസ്തകങ്ങളായി വിദ്യാർഥികളായ രജനി, ദീപ, ദേവകി എന്നിവർ പ്രകാശനം ചെയ്തു. ഭാഷ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.