കേന്ദ്രസർക്കാർ ജനങ്ങളെ അടിമകളാക്കുന്നു -ആർ.എസ്.പി തിരുവനന്തപുരം: പാചകവാതക സബ്സിഡി നിർത്തലാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം കഴുത്തറുപ്പൻ നയമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. പെട്രോളിെൻറയും ഡീസലിെൻറയും വിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞതിെൻറ ഫലമായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കി. കോർപറേറ്റുകൾക്കുവേണ്ടി ജനങ്ങളെ അടിമകളായി കാണുന്ന മോദി സർക്കാറിന് അധികാരത്തിൽ തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെെട്ടന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.