പരിസ്ഥിതി സാക്ഷരത നവകേരള സൃഷ്​ടിക്ക്​ അനിവാര്യം ^എസ്​.എം. വിജയാനന്ദ്

പരിസ്ഥിതി സാക്ഷരത നവകേരള സൃഷ്ടിക്ക് അനിവാര്യം -എസ്.എം. വിജയാനന്ദ് തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള സാക്ഷരതയാണ് നവകേരള സൃഷ്ടിക്ക് അനിവാര്യമെന്ന് മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്. സാക്ഷരതയെന്നാൽ കേവലം അക്ഷരം അറിയൽ മാത്രമല്ല സാമൂഹിക സാക്ഷരത കൂടിയാണ്. സമൂഹത്തിന് നിലനിൽക്കാൻ ആവശ്യമായ എല്ലാ വിഷയങ്ങളിലുമുള്ള അറിവ് ജനങ്ങളിലെത്തിക്കുന്നതാകണം യഥാർഥ സാക്ഷരത പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. ഹരിതകേരളം മിഷനുമായി സഹകരിച്ച് സംസ്ഥാന സാക്ഷരത മിഷൻ നടപ്പാക്കുന്ന പരിസ്ഥിതി സാക്ഷരത പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനതല ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു വിജയാനന്ദ്. 90-കളിലെ സമ്പൂർണ സാക്ഷരത യജ്ഞത്തി​െൻറ മാതൃകയിൽ കേരളത്തിൽ പരിസ്ഥിതി സാക്ഷരത യജ്ഞം നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിതകേരളം മിഷൻ ടെക്നിക്കൽ അഡ്വൈസർ ഡോ.ആർ. അജയകുമാർ വർമ ക്ലാസെടുത്തു. സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, സാക്ഷരത പദ്ധതി കോഓഡിനേറ്റർ ഇ.വി. അനിൽ അസി. ഡയറക്ടർ ഡോ. വിജയമ്മ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.