കടുവയിൽപള്ളി: കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ ഹെൽത്ത് ആൻഡ് ഫിസിക്കൽ എജുക്കേഷൻ ക്ലബിെൻറയും സയൻസ് ക്ലബിെൻറയും ആഭിമുഖ്യത്തിൽ 'ലഹരിവിരുദ്ധ ക്ലബിെൻറയും' ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയുടെയും ഉദ്ഘാടനം നടന്നു. ചെയർമാൻ എം.എസ്. ഷെഫീർ അധ്യക്ഷത വഹിച്ചു. കരവാരം പഞ്ചായത്ത് പ്രസിഡൻറ് ദീപ െഎ.എസ് ലഹരി വിരുദ്ധ ക്ലബിെൻറ ഉദ്ഘാടനം നിർവഹിച്ചു. ഒാണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം കരവാരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുരേഷ്കുമാർ നിർവഹിച്ചു. വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. പ്രിൻസിപ്പൽമാരായ ആർ. അനുകൃഷ്ണൻ, ഗോപകുമാർ, കൺവീനർ എൻ. ഷിജു, വൈസ് പ്രിൻസിപ്പൽ എം.എൻ. മീര എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.