ചെറുവള്ളിമുക്കിൽ വീടിന് നേരെ ആക്രമണം

ചിറയിന്‍കീഴ്: . പുരവൂര്‍ ശ്രീലയത്തില്‍ ശാന്തിയുടെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി 11 ഓടെ അക്രമമുണ്ടായത്. ബൈക്കിലെത്തിയവര്‍ വീടിന് നേരെ കല്ലെറിഞ്ഞ ശേഷം കടന്നുകളഞ്ഞു. വീടി​െൻറ മുന്‍ഭാഗത്തെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഈ സമയം ശ്രീലതയും മൂന്ന് മക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. സമീപത്തെ മദ്യവിപണനശാലക്കെതിരായ സമരത്തില്‍ ശ്രീലത സജീവമായി പങ്കെടുത്തിരുന്നു. ഇതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് കരുതപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.