ഒ​ന്ന​ര വ​ർ​ഷം മു​മ്പ് വി​ദേ​ശ​ത്ത് കാ​ണാ​താ​യ യുവാവിനെ നാ​ട്ടി​ലെ​ത്തി​ച്ചു

പാറശ്ശാല: ഒന്നര വർഷം മുമ്പ് വിദേശത്ത് കാണാതായ പരശുവയ്ക്കൽ സ്വദേശിയെ വിദേശ കാര്യമന്ത്രാലയം ഇടെപട്ട് നാട്ടിലെത്തിച്ചു. പാറശ്ശാല പരശുവയ്ക്കൽ, തുത്തിവിള വീട്ടിൽ സത്യനേശൻ, സുശീല ദമ്പതികളുടെ മകൻ അനിസത്യനാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. നാലു വർഷം മുമ്പാണ് ഡ്രൈവർ ജോലിക്കായി കുവൈത്തിൽ പോയത്. കുവൈത്തിൽനിന്ന് ഒരിക്കൽ നാട്ടിൽ വന്നുപോയിരുന്നു. അതിനു ശേഷം ഒന്നര വർഷം മുമ്പ് വിസ കാലാവധി അവസാനിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാൻ തൊഴിലുടമ അനുവദിച്ചില്ല. തൊഴിൽ രേഖകൾ പുതുക്കാതെ ജോലിയിൽ തുടരാൻ തൊഴിലുടമ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ രേഖകൾ പുതുക്കാതെ തുടരാൻ സാധ്യമല്ലായെന്ന് അറിയിച്ചതിനെ തുടർന്ന് തൊഴിലുടമ അനിസത്യനെ മർദിക്കുകയും യാത്ര രേഖകൾ പിടിച്ചുെവക്കുകയും ചെയ്തു. ഒന്നര വർഷമായി മകെൻറ വിവരങ്ങൾ ലഭിക്കാതെ വന്നതോടെ മാതാപിതാക്കൾ മുട്ടാത്ത വാതിലുകൾ ഇല്ല. തുടർന്ന് അനിസത്യെൻറ മാതാപിതാക്കൾ രാജീവ് ചന്ദ്രശേഖർ എം.പി മുഖേന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദേശകാര്യ സഹമന്ത്രി ഇടെപട്ട് അനിസത്യനെ കണ്ടെത്തി നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ നിർേദശിച്ചു. തുടർന്ന് അന്വേഷണസംഘം അനിസത്യനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുവൈത്ത് എംബസിയുടെ കീഴിലെ പ്രത്യേക ഷെൽറ്ററിൽ താമസിപ്പിച്ച് വരുകയായിരുന്നു. എമിേഗ്രഷൻ നടപടികൾ പൂർത്തികരിച്ച് അനിസത്യനെ തിങ്കളാഴ്ച പരശുവയ്ക്കൽ വീട്ടിലെത്തിക്കുകയായിരുന്നു. അനിസത്യനെ നാട്ടിലെത്തിക്കാനുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെ മറ്റു ചെലവുകൾ വിദേശകാര്യ മന്ത്രാലയമാണ് വഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.