വലിയതുറ: തീരദേശത്ത് വത്തപാര ചാകര. മാസങ്ങളോളം മത്സ‍്യലഭ‍്യതയില്ലാതെ വറുതിയിൽ കഴിഞ്ഞ തീരപ്രദേശത്താണ് കമ്പവലത്തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് വത്തപാര ചാകരയെത്തിയത്. ശംഖുംമുഖം ഫാത്തിമ മാതാ ചർച്ചിന് സമീപത്തായി നിന്ന് കടലിൽ കമ്പവല വലിച്ചിരുന്ന ജോയ്, ബെനഡിക്, റൂബി എന്നിവരുടെ വലകളിലാണ് മുപ്പത് ലക്ഷത്തോളം രൂപ വിലവരുന്ന മത്സ‍്യങ്ങൾ കൂട്ടത്തോടെ കുടുങ്ങിയത്. മാസങ്ങളായി മത്സ‍്യലഭ‍്യതയില്ലാത്ത കാരണം ഇവർ ഒന്നായി ചേർന്നാണ് കടലിൽ കമ്പവലയെറിഞ്ഞിരുന്നത്. വലയിൽ കൂട്ടത്തോടെ മത്സ‍്യങ്ങൾ കുടുങ്ങിയതായി കണ്ടതോടെ ഇവരെ സഹായിക്കാനായി മറ്റ് വലക്കാരും ചേർന്നു. ബുധനാഴ്ച രാവിലെ പത്തോടെ കമ്പവലതീരത്ത് കയറ്റി 10 മുതൽ 14 കിലോ വരെയുള്ള 1200ഒാളം വത്തപാരകളായിരുന്നു വലയിൽ ഉണ്ടായിരുന്നത് ഒാരോന്നും 2500 രൂപ നിരക്കിലാണ് വിറ്റുപോയത്. തീരത്ത് ചാകരയെത്തിയത് അറിഞ്ഞ് കച്ചവടക്കാർ നിരവധിപേർ തീരത്ത് കുതിച്ചെത്തിയെങ്കിലും നേരത്തെ എത്തിയ കച്ചവടക്കാർ പലരും കിട്ടിയതിനെയെല്ലാം െെകക്കലാക്കി. തീരത്ത് ചാകര പെട്ടുവെന്ന് അറിഞ്ഞതോടെ മത്സ‍്യതൊഴിലാളികൾ പലരും കമ്പവല വളഞ്ഞുവെങ്കിലും കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. വർഷങ്ങൾക്ക് ശേഷമാണ് തീരത്ത് വത്തപാര ചാകരയടിയുന്നത്. കൃത്യമായി വിഴിഞ്ഞം സീസൺസമയത്ത് ജില്ലയുടെ തീരങ്ങളിൽ സ്ഥിരമായി കിട്ടിക്കൊണ്ടിരുന്ന വത്തപാരയാണ് ആറ് വർഷത്തിനു ശേഷം വീണ്ടും ജില്ലയുടെ തീരത്ത് പെട്ടത്. ഒരു കാലത്ത് തീരക്കടലിൽ അവാസമുറപ്പിച്ചിരുന്ന വത്തപാരയുൾപ്പെെടയുള്ള മത്സ‍്യങ്ങൾ കടലിെൻറ ആവാസവ‍്യവസ്ഥക്കുണ്ടാക്കായ മാറ്റം കാരണം തീരക്കടൽ വിട്ട്പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.