കാട്ടാക്കട: കാട്ടാക്കട-കുറ്റിച്ചല്‍ റോഡില്‍ കുളത്തുമ്മൽ എല്‍.പി സ്‌കൂളിന് സമീപത്തെ സ്ലാബില്ലാത്ത ഓടയും റോഡിലേക്ക് തള്ളിനിൽക്കുന്ന ടെലിഫോൺ തൂണും അപകടങ്ങൾക്കിടയാക്കുന്നു. പട്ടണത്തിൽ ഏറ്റവും തിരക്കുള്ള കോട്ടൂർ -നെടുമങ്ങാട് റോഡിലാണ് ഇൗ അപകടക്കെണി. പൊതുമരാമത്ത് ഓടക്ക് മുകളിലൂടെയാണ് നടപ്പാത എന്നതിനാൽ സ്‌കൂൾ പ്രവൃത്തിദിവസങ്ങളിൽ കുഞ്ഞുങ്ങളുമായെത്തുന്ന രക്ഷാകർത്താക്കൾ പലരും ഈഭാഗത്തെ മൂടിയില്ലാത്ത ഓടയിൽ വീണ് പരിക്കേറ്റ സംഭവം നിരവധിയാണ്. കൂടാതെ, ഇവിടെ റോഡിൽ ടാർ ചെയ്ത ഭാഗത്തേക്ക് തള്ളിനിൽക്കുന്ന ടെലിഫോൺ തൂണ് ഗതാഗത തടസ്സത്തിനും കാരണമാകുന്നു. കാട്ടാക്കട- കോട്ടൂർ റോഡ് വീതികൂട്ടി ടാർ ചെയ്യുന്നതിന് മുമ്പ് സ്ഥാപിച്ചിരുന്നതാണ് ബി.എസ്.എൻ.എല്ലിെൻറ തൂൺ. ടാറിങ് പണി നടന്നപ്പോൾ പൊതുമരാമത്തിെൻറ ആവശ്യമനുസരിച്ച് റോഡരികിൽ നിന്ന വൈദ്യുതി തൂൺ മാറ്റിസ്ഥാപിക്കാൻ വകുപ്പ് തയാറായി. എന്നാൽ, ഒരു ഉപയോഗവുമില്ലാതെ നിൽക്കുന്ന ടെലിഫോൺ തൂൺ മാറ്റാൻ ബി.എസ്.എൻ.എൽ തയാറായിട്ടില്ല. ഇവിടെ മാത്രമല്ല, ഈയിടെ വീതി കൂട്ടി നവീകരണം നടന്ന എല്ലാ പ്രധാന റോഡിലും ഗതാഗതതടസ്സം ഉണ്ടാക്കുന്ന തരത്തിൽ നിരവധി തൂണാണ് ബി.എസ്.എൻ.എല്ലിേൻറതായി ഉള്ളത്. അടിയന്തരമായി പോസ്റ്റ് നീക്കണമെന്നും ഓടക്ക് സ്ലാബിടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.