തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമീഷെൻറ ഉത്തരവിനെ ചോദ്യം ചെയ്യണമെങ്കിൽ അതിനുള്ള ഫോറം ഹൈേകാടതിയാണെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹൻദാസ്. അതല്ലെങ്കിൽ ഉത്തരവ് പുനഃപരിേശാധിക്കണമെന്ന് ആവശ്യപ്പെട്ട് കമീഷനിൽ റിവ്യൂ ഹരജി നൽകാം. അല്ലാതെ കമീഷൻ ഉത്തരവിനെതിരെ ഗവർണറെ സമീപിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നും കമീഷൻ അറിയിച്ചു. മണ്ണുത്തി വെട്ടിക്കലിൽ 2015 ആഗസ്റ്റ് ഏഴിന് വാഹന പരിശോധനക്കിടയിൽ നിയന്ത്രണംവിട്ട ബൈക്ക് കെ.എസ്.ആർ.ടി.സി ബസിനിടയിൽ പെട്ട് അമ്മയും കുഞ്ഞു മരിച്ച സംഭവത്തിൽ കമീഷൻ അംഗം കെ. മോഹൻകുമാർ പാസാക്കിയ ഉത്തരവിനെതിരെ തൃശൂർ സ്വദേശി ഗവർണർക്ക് പരാതി നൽകിയ പശ്ചാത്തലത്തിലാണ് വിശദീകരണം. മനുഷ്യാവകാശ കമീഷൻ അധ്യക്ഷനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണെങ്കിലും മനുഷ്യാവകാശ സംരക്ഷണ നിയമത്തിെല 23ാം വകുപ്പിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളൊഴികെ മെറ്റാരു കാരണത്താലും കമീഷൻ അംഗത്തെ നീക്കാനുള്ള അധികാരം ഗവർണർക്കില്ല. ഗവർണർക്ക് ലഭിച്ച പരാതി കമീഷന് അയച്ചുകൊടുക്കാൻ മാത്രമേ നിയമ ആഭ്യന്തര സെക്രട്ടറിമാർക്ക് അധികാരമുള്ളൂ. കമീഷനിൽനിന്ന് വിശദീകരണം ചോദിച്ചാൽ മറുപടി നൽകേണ്ട ബാധ്യത കമീഷനില്ലെന്ന് പി. േമാഹൻദാസ് പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ കമീഷനെതിരെ ഗവർണർക്ക് പരാതി നൽകിയ നടപടിക്ക് അടിസ്ഥാനവുമില്ലെന്നും കമീഷൻ അറിയിച്ചു. വാഹനാപകടം സംബന്ധിച്ച് കമീഷനിൽ പരാതി നൽകിയ വ്യക്തിയെകൂടി കേട്ട ശേഷം തുടർനടപടി സ്വീകരിക്കാനാണ് സംസ്ഥാന െപാലീസ് മേധാവിക്ക് നിർദേശം നൽകിയത്. അപകടത്തെക്കുറിച്ച് ജില്ല പൊലീസ് മേധാവി സംസ്ഥാന പൊലീസ് മോധാവിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഹൈവേ പൊലീസിനെതിരെ നടപടി വേണമെന്നുമായിരുന്നു പരാതിക്കാരെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.