വേ​ളി ബ്രേ​ക്ക്​​വാ​ട്ട​ർ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം –തീ​ര​ദേ​ശ നേ​തൃ​വേ​ദി

തിരുവനന്തപുരം: വേളി ബ്രേക്ക്വാട്ടർപദ്ധതി യാഥാർഥ്യമാക്കണമെന്നും വൈകിപ്പിച്ചവരിൽനിന്ന് നഷ്ടം ഇൗടാക്കണമെന്നും തീരദേശ നേതൃവേദി ആവശ്യപ്പെട്ടു. നിരന്തര പരാതികളും അവാസ്തവ പ്രസ്താവനകളും നടത്തി പുലിമുട്ട് നിർമാണം മുടക്കിയവർക്കെതിരെ കേസെടുക്കണമെന്നും നേതൃവേദി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വേളി പൊഴിമുഖത്ത് പുലിമുട്ട് നിർമിക്കുന്നതോടെ വടക്ക് ഭാഗത്ത് ഉണ്ടാകാവുന്ന തീരശോഷണം തടയുന്നതിനും മത്സ്യബന്ധന വള്ളങ്ങൾ കായൽകരകളിൽ അടുപ്പിക്കുന്നതിനും സൂക്ഷിക്കുന്നതിനും മത്സ്യലേലത്തിനും വേളി പാലം മുതൽ പൗണ്ട്കടവ് പാലം വരെ പാർവതി പുത്തനാർ നവീകരിച്ച് ഇരുകരകളിലും നടപ്പാത അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ട പദ്ധതി കൂടി നടപ്പാക്കണമെന്നും സംസ്ഥാന പ്രസിഡൻറ് വേളി വർഗീസ് വർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.