സദാചാര പൊലീസ്​; സോഷ്യല്‍ മീഡിയ കൂട്ടായ്മ മാര്‍ച്ചും ധർണയും നടത്തി

ആറ്റിങ്ങല്‍: സദാചാര പൊലീസിന് എതിരെ സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാര്‍ച്ചും ധർണയും നടത്തി. കാറിൽ ഇരുന്ന സഹോദരീസഹോദരൻമാർക്കാണ് കഴിഞ്ഞ ദിവസം സദാചാരപൊലീസിെൻറ പീഡനം ഏൽക്കേണ്ടിവന്നത്. കോളജ് വിദ്യാർഥി മാതാവും സഹോദരിയുമായി ആറ്റിങ്ങല്‍ വന്നതായിരുന്നു. മാതാവ് മെഡിക്കല്‍ സ്റ്റോറില്‍ പോയപ്പോള്‍ കാര്‍ ബസ് സ്റ്റോപ്പിന് സമീപം ഒതുക്കിയിട്ട് ഇരുവരും കാറില്‍ ഇരിക്കുമ്പോള്‍ രണ്ടുപേര്‍ ഓട്ടോയില്‍ വന്ന് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. സഹോദരിയാണ് എന്നു പറഞ്ഞിട്ടും അവര്‍ ബഹളം വെക്കാനും ഉപദ്രവിക്കാനും ശ്രമിച്ചു. ബഹളംകേട്ട് മെഡിക്കല്‍ സ്റ്റോറില്‍നിന്ന് മാതാവും നാട്ടുകാരും വരുന്നത് കണ്ട് ഓട്ടോ ഓടിച്ചുപോയി. പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആറ്റിങ്ങലിെൻറ പല ഭാഗത്തും ഇത്തരത്തിെല പ്രവര്‍ത്തങ്ങള്‍ പലര്‍ക്കും നേരിടേണ്ടിവരുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ടാണ് ഫേസ്ബുക്ക്, വാട്‌സ്ആപ്കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗരം ചുറ്റി പ്രകടനവും ധര്‍ണയും നടത്തിയത്. ധർണയില്‍ പങ്കെടുത്തവര്‍ കാന്‍വാസില്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ എഴുതിയും പ്രതിഷേധം രേഖപ്പെടുത്തി. പ്രകടനത്തിന് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. പ്രവീണ്‍ ചന്ദ്ര, ആദര്‍ശ്, റുമാന്‍ നസീര്‍, അനന്തു ഷീജ, രജത് രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.