മലയിൻകീഴ്: പത്രസ്ഥാപനത്തിലെ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഊരൂട്ടമ്പലം നിരപ്പുകോണം കുളത്തിൻകര വീട്ടിൽ സുരേഷ്കുമാറിനെയാണ് (38)മാറനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് ‘കേരള കൗമുദി’യിലെ ഡി.ടി.പി ഓപറേറ്ററായ നിരപ്പുേകാണം സ്റ്റാൻലി നിലയത്തിൽ ബിനുകുമാറിനെയാണ് (48) നിരപ്പുേകാണം ഭാഗത്തുവെച്ച് സുരേഷ്കുമാർ വെട്ടിയത്. സുരേഷ് നടത്തിവന്ന ലഹരി വസ്തുക്കളുടെ വിൽപനയെക്കുറിച്ച് ബിനുകുമാർ പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ചാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. ജോലിക്ക് പോകാൻ വീട്ടിൽനിന്ന് ബസ്സ്റ്റോപ്പിലേക്ക് നടന്നുപോയ ബിനുകുമാറിനെ പതിയിരുന്ന് സുരേഷ്കുമാർ ആക്രമിക്കുകയായിരുന്നു. മത്സ്യവുമായി പോയ വാഹനത്തിൽ പ്രതിയുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച വൈകീട്ട് നരുവാമൂടിനും മുക്കംപാലമൂടിനുമിടക്കുവെച്ച് സുരേഷ് കുമാറിനെ പിടികൂടിയത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിനുകുമാറിനെ ബുധനാഴ്ച രാവിലെ കണ്ണിെൻറ ശസ്ത്രക്രിയക്ക് തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റി. എന്നാൽ, രക്തത്തിൽ കൗണ്ട് കുറഞ്ഞതിനെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും അതിഗുരുതരാവസ്ഥയിലാണ് ബിനുകുമാറെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.