കിളിമാനൂർ: കുടിശ്ശിക വേതനം ഉടൻ നൽകുക, വേതനം വർധിപ്പിക്കുക, കൂടുതൽ തൊഴിൽദിനങ്ങൾ നൽകുക തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയെൻറ നേതൃത്വത്തിൽ കിളിമാനൂർ ഏരിയയിലെ വിവിധ പോസ്റ്റ് ഓഫിസുകളിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. നഗരൂർ പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ സമരം യൂനിയൻ ജില്ല ട്രഷറർ അഡ്വ. അനിൽ ഉദ്ഘാടനം ചെയ്തു. ബീന അധ്യക്ഷത വഹിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി പി.ജി. മധു സംസാരിച്ചു. നഗരൂർ പഞ്ചായത്ത് പ്രസിഡൻറ് എം. രഘു സ്വാഗതവും പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ നെടുമ്പറമ്പ് പി. സുഗതൻ നന്ദിയും പറഞ്ഞു. കരവാരം പഞ്ചായത്തിലെ തോട്ടയ്ക്കാട് പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന സമരം യൂനിയൻ ഏരിയ സെക്രട്ടറി പി.ജി. മധു ഉദ്ഘാടനം ചെയ്തു. കരവാരം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു. ജി. രാജു, എസ്. മധുസൂദനക്കുറുപ്പ്, സുധാകരക്കുറുപ്പ് എന്നിവർ സംസാരിച്ചു. സലീന ചന്ദ്രൻ സ്വാഗതവും പി. കൊച്ചനിയൻ നന്ദിയും പറഞ്ഞുപള്ളിക്കൽ പോസ്റ്റ് ഓഫിസിന് മുന്നിൽ നടന്ന സമരം യൂനിയൻ ജില്ല എക്സിക്യൂട്ടിവംഗം ജി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡൻറ് എസ്. പുഷ്പലത അധ്യക്ഷത വഹിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി പി.ജി. മധു, ഷാനവാസ് എന്നിവർ സംസാരിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി സ്വാഗതവും അബുത്വാലിബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.