ഇ​ന​യം തു​റ​മു​ഖ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​കം

നാഗർകോവിൽ: ഇനയത്ത് സ്ഥാപിക്കുന്ന ട്രാൻഷിപ്മെൻറ് തുറമുഖം കന്യാകുമാരി ജില്ലയുടെ നാശത്തിന് വഴിക്കെുമെന്ന് വിവിധ ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തിലുള്ള സമരസമിതി ആരോപിച്ചു. നാഗർകോവിൽ കാർമൽ സ്കൂൾ മൈതാനത്ത് തുറമുഖത്തിെനതിരെ ഉപവാസം സംഘടിപ്പിച്ചു. തുറമുഖത്ത് തിരയെ ചെറുക്കാൻ കൂറ്റൻ മതിലുകൾ പണിയുമ്പോൾ ജില്ലയുടെ മറ്റ് ഭാഗങ്ങൾ കടലെടുക്കാൻ സാധ്യതയുണ്ട്. അതുപോലെ പശ്ചിമഘട്ടത്തെ തകർത്തായിരിക്കും പദ്ധതിക്കുവേണ്ട പാറ കണ്ടെത്തുക. ജനവാസകേന്ദ്രമായ കടൽത്തീരഗ്രാമങ്ങൾ പൂർണമായും പദ്ധതി വരുന്നതോടെ തകരുമെന്നും സമരക്കാർ പറയുന്നു. വർഷങ്ങൾക്കുമുമ്പ് കുളച്ചൽ തീരത്ത് കച്ചവടതുറമുഖം സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയശേഷം ഉപേക്ഷിച്ചിരുന്നു. കോട്ടാർ രൂപതയുടെ ബിഷപ് പീറ്റർ റെമീജിയൂസ്, തിരുവനന്തപുരം രൂപത ബിഷപ് സൂസൈപാക്യം, ആർച് ബിഷപ് ആൻറണി പാപ്പുസ്വാമി, കന്യാകുമാരി ഇസ്ലാം ഏകോപനസമിതി ജനറൽസെക്രട്ടറി എം.എ. ഖാൻ, എം.എൽ.എമാരായ ജെ.ജി. പ്രിൻസ്, എസ്. രജേഷ്കുമാർ ഉൾപ്പെടെ നിരവധിപേർ ഉപവാസത്തിൽ പങ്കെടുത്തു. കഴിഞ്ഞദിവസം തുറമുഖം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ് പ്രവർത്തകർ കലക്ടർ ഓഫിസിന് മുന്നിൽ ഒത്തുകൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.