വെള്ളറട: രാത്രി വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ അടിച്ചുകൊന്ന കേസിൽ രണ്ടുപ്രതികൾ കൂടി റിമാൻഡിൽ. കീഴാറ്റൂർ കരിമ്പലക്കുഴി റോഡരികത്ത് വീട്ടിൽ സാബു (29), ഒറ്റശേഖരമംഗലം ആണ്ടിക്കുഴി തെക്കിൻകര വീട്ടിൽ വിപിൻ എന്ന മഞ്ചു (27) എന്നിവരാണ് ജയിലിലായത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. ഒറ്റശേഖരമംഗലം ഇടവാൻ നാരായണത്ത് കുളത്തിൽകര വീട്ടിൽ മുരുകൻ ആശാരി-ഇന്ദിര ദമ്പതികളുടെ മകൻ അരുണിനെ (28) രാത്രി ഹെൽമറ്റ് ധരിച്ചെത്തിയ അക്രമികൾ അടിച്ചുകൊല്ലുകയായിരുന്നു. സംഭവം പിറ്റേന്നുതന്നെ അരുണിെൻറ സഹോദരീഭർത്താവ് വർണനെ പിടികൂടിയിരുന്നു. തുടർന്ന് വിശാഖ്, അഖിൽ, പ്രിൻസ്, സുജീൻ, അനിൽകുമാർ, അഭിലാഷ് എന്നിവരെ പിടികൂടിയിരുന്നു. കേസിലെ മൂന്നാംപ്രതി മധുരയിൽവെച്ച് ആത്മഹത്യ ചെയ്തു. കിളിയൂർ കള്ളിമൂട് സ്വദേശി സുബിനാണ് മരിച്ചത്. കേസിൽ ശേഷിക്കുന്ന പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പാറശ്ശാല സി.െഎ സന്തോഷ്കുമാറിെൻറയും ആര്യൻകോട് എസ്.െഎ ശാന്തകുമാറിെൻറയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒളിവിൽ കഴിഞ്ഞ രണ്ടുപ്രതികളെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.