മെ​ഡി​ക്ക​ല്‍ കോ​ള​ജി​​െൻറ മു​ഖ​ച്ഛാ​യ ര​ണ്ടു​വ​ര്‍ഷ​ത്തി​ന​കം മാ​റും -–മ​ന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിെൻറ മുഖച്ഛായ രണ്ടുവര്‍ഷത്തിനകം മാറുമെന്ന് മന്ത്രി കെ.കെ. ശൈലജ‍. അത്യാഹിത വിഭാഗത്തിലെ പുതിയ കമ്യൂണിറ്റി ഫാര്‍മസി കൗണ്ടർ, പുതിയ അള്‍ട്രാസൗണ്ട് സ്‌കാനിങ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എം.ആർ.െഎ, സി.ടി സംവിധാനം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവർ. മെഡിക്കല്‍ കോളജിെൻറ സമ്പൂര്‍ണ വികസനത്തിനുള്ള മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കും. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആശുപത്രിയിലും അക്കാദമിക് രംഗത്തും ഗവേഷണ മേഖലയിലും നിരവധി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ മികവിെൻറ കേന്ദ്രമാക്കുന്നതിന് മുന്നോടിയായി മെച്ചപ്പെട്ട സേവനം നല്‍കുന്നതിെൻറ ഭാഗമായാണ് ഈ സംവിധാനങ്ങള്‍ കൊണ്ടുവന്നത്. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ഒ.പിയില്‍ ക്യൂ അവസാനിപ്പിക്കാനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ആശുപത്രിയില്‍ പുതുതായി ആരംഭിച്ച പ്രത്യേക സംവിധാനങ്ങള്‍ രോഗികള്‍ക്ക് വളരെയധികം ആശ്വാസകരമാകും. അത്യാഹിത വിഭാഗത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഫാര്‍മസി കൗണ്ടറും അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങും രോഗികള്‍ക്ക് വളരെയേറെ ഉപകാരപ്രദമാണ്. എസ്.ബി.ടിയുടെ ധനസഹായത്തോടെ സ്ഥാപിച്ച അള്‍ട്രാ സൗണ്ട് സ്‌കാനിങ് എടുക്കുന്നത് സൗജന്യമാണ്. സി.ടി, എം.ആര്‍.ഐ സ്‌കാനിങ് എന്നിവയുടെ പ്രവര്‍ത്തനം 24 മണിക്കൂറാക്കിയതും സ്വാഗതാര്‍ഹമായ കാര്യമാണ്. ആശുപത്രിയില്‍ നേരത്തേ നടപ്പാക്കിയ ലാബ് പരിശോധനഫലങ്ങള്‍ രോഗികളുടെ അടുത്തെത്തിക്കുന്ന സമ്പ്രദായം ഫലപ്രദമായി നടക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ഡോ. തോമസ് മാത്യു, ഡോ. എം.എസ്. ഷര്‍മദ്, ഡോ. വി.ആര്‍. നന്ദിനി, ഡോ. എസ്.എസ്. സന്തോഷ് കുമാർ, ഡോ. ജോബി ജോൺ, ആര്‍.എം.ഒ ഡോ. മോഹന്‍ റോയ്, േറഡിയോളജി വിഭാഗം മേധാവി ഡോ. റോയ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.