വിതുര: വീടിെൻറ അടുക്കളക്കുള്ളിൽ കയറിയ കൂറ്റൻ രാജവെമ്പാലെയ പിടികൂടി. വിതുര പട്ടൻകുളിച്ചപാറ സ്വദേശി ഓമനയുടെ വീട്ടിലാണ് രാജവെമ്പാലയെ കണ്ടത്. പ്രദേശവാസികൾ ഓടിക്കൂടിയെങ്കിലും വീടിനുള്ളിലേക്ക് കടക്കാൻ ധൈര്യപ്പെട്ടില്ല. പിന്നീട് പാമ്പ് പിടുത്തക്കാരൻ സനൽരാജിനെ വിവരമറിയിച്ചു. പകൽ ഒന്നോടെ സനലെത്തി രാജവെമ്പാലയെ പിടികൂടി. 15 കിലോയോളം വരുന്ന കൂറ്റൻ ആൺ രാജവെമ്പാലക്ക് 16 അടി നീളമുണ്ടായിരുന്നു. പിന്നീടിതിനെ കാട്ടിലേക്ക് വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.