ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​നെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്തം

ആറ്റിങ്ങല്‍: ബിവറേജസ് ഔട്ട്‌ലെറ്റ് സ്ഥാപിക്കുന്നതിനെതിരേ പ്രക്ഷോഭം ശക്തം. നിലയ്ക്കാമുക്ക് പാണെൻറമുക്കില്‍ മദ്യവില്‍പനകേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരായ സമരമാണ് ശക്തമാക്കുന്നത്. നിലവില്‍ നിലയ്ക്കാമുക്ക് ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റാണ് പാണെൻറമുക്കിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്. ആലംകോട് നിന്ന് കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ് ഭാഗത്തേക്കുള്ള റോഡരുകിലാണ് പുതിയ മദ്യവിപണനകേന്ദ്രം വരുന്നത്. കേരള സർവകലാശാല യു.ഐ.ടി സെൻറര്‍, ആരാധാനാലയങ്ങള്‍ എന്നിവ നിര്‍ദിഷ്ടകെട്ടിടത്തിന് 150 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ വക്കം-, കടയ്ക്കാവൂര്‍ മേഖലയില്‍ അനധികൃത മദ്യവിപണനം സാമൂഹികവിരുദ്ധപ്രവര്‍ത്തനം വർധിക്കുന്നതിനും അക്രമങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ഇതിനിടയിലാണ് പാണെൻറ മുക്കില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കാൻ തീരുമാനിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചാണ് സമരം ആരംഭിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ഷൈലജാബീഗം ഉദ്ഘാടനംചെയ്തു. അഡ്വ. റസൂല്‍ഷാന്‍, വക്കം സുകുമാരന്‍, പ്രദീപ്, മുഹമ്മദ് ബഷീര്‍, സുഗുട്ടന്‍, സുനില്‍, ഷിഹാബുദ്ദീന്‍, അഡ്വ. അമാനുല്ല, സുനി, സുധീര്‍, ആലംകോട് അനിയന്‍, അമാനുല്ല, അഡ്വ. ഷഹീര്‍, സാബു, സുനി എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സിലിെൻറ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനവുംനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.