പാളത്തിലെ വിള്ളല്‍ കണ്ടത്തെിയ സഹോദരങ്ങളെ ആദരിച്ചു

വര്‍ക്കല: പുന്നമൂടിന് സമീപം റെയില്‍വേ ട്രാക്കിലെ വിള്ളല്‍ കണ്ടത്തെുകയും റെയില്‍വേ അധികൃതരെ അറിയിക്കുകയും ചെയ്ത സഹോദരങ്ങളെ വ്യാപാരി വ്യവസായി ഏകോപന സമിതി വടശ്ശേരിക്കോണം യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ ആദരിച്ചു. പുന്നമൂട് ഹോം സിഗ്നലിന് സമീപം താമസിക്കുന്ന കാവ്യ, സഹോദരന്മാരായ ശരത്, അനില്‍ബാബു എന്നിവരെയാണ് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി പൊന്നാടയണിയിച്ചും കാഷ് അവാര്‍ഡും നല്‍കിയും ആദരിച്ചത്. സമ്മേളനം സമിതി ജില്ലാ വൈസ് പ്രസിഡന്‍റ് ബി. ജോഷി ബാബു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. അഡ്വ.വി. ജോയി എം.എല്‍.എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എസ്.എം. ഇര്‍ഫാന്‍, ഏകോപന സമിതി ഭാരവാഹികളായ കെ. രാജേന്ദ്രന്‍ നായര്‍, ടി. നാഗേഷ്, എം. ഷാഹുല്‍ ഹമീദ്, എം. തന്‍സീല്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ വ്യാപാരികളായ അനില്‍കുമാര്‍, കൈരളി നാദിര്‍ഷാ, കൊല്ലം സ്റ്റോര്‍ കമറുദ്ദീന്‍, ഷെര്‍ഷാദ്, മുഹമ്മദ് റാഫി എന്നിവരെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.