പൊലീസ് അസോ. തെരഞ്ഞെടുപ്പ്: ഇടതിന് മേല്‍ക്കൈ

തിരുവനന്തപുരം: പൊലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശപത്രികാ സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ഇടതുഅനുകൂല വിഭാഗത്തിന് വ്യക്തമായ മേല്‍ക്കൈ. തിരുവനന്തപുരം സിറ്റി ജില്ലയിലെ 124 സീറ്റുകളില്‍ 79 ലും ഇടത് അനുകൂല സംഘടനാ പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. റൂറല്‍ ജില്ലയിലെ 58 സീറ്റുകളില്‍ 44 ലും എതിരാളികളില്ല. ഒക്ടോബര്‍ മൂന്നിനാണ് യൂനിറ്റ്തല തെരഞ്ഞെടുപ്പ്. 13ന് ജില്ലാ ഭാരവാഹികളെയും 28ന് സംസ്ഥാന ഭാരവാഹികളെയും തെരഞ്ഞെടുക്കും. അതേസമയം, നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ എത്തിയവരെ ഭീഷണിപ്പെടുത്തിയും തടഞ്ഞും സ്ഥലമാറ്റ ഭീഷണി ഉയര്‍ത്തിയുമാണ് ഇടത് അനുകൂല സംഘടന പലയിടങ്ങളിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വലത് അനുകൂല സംഘടനാ ഭാരവാഹികള്‍ ആരോപിച്ചു. ഏറെ നാള്‍ നീണ്ട അനിശ്ചിതത്വത്തിനും വിവാദങ്ങള്‍ക്കുമൊടുവിലാണ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ ഭരണസമിതി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കും മുമ്പേ തെരഞ്ഞെടുപ്പ് നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വലത് അനുകൂലവിഭാഗം കോടതിയില്‍ പോയതാണ് നടപടിക്രമങ്ങള്‍ നീളാന്‍ കാരണമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.