പിതാവിന്‍െറ പണം മോഷ്ടിച്ച കേസില്‍ യുവാവും സംഘവും പിടിയില്‍

വിഴിഞ്ഞം: കൂട്ടുകാരുമായി വീട്ടിലത്തെി പിതാവിന്‍െറ പണം പലപ്പോഴായി മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെട്ട ഏഴംഗസംഘത്തെ വിഴിഞ്ഞം പൊലീസ് പിടികൂടി. പുളിങ്കുടി സ്വദേശികളായ പ്രവീണ്‍ (28), വിനോദ് (20) എന്നിവരെയാണ് വിഴിഞ്ഞം എസ്.ഐ രതീഷിന്‍െറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രവീണിന്‍െറ പിതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. പലപ്പോഴായി പിതാവ് വീട്ടില്‍ സൂക്ഷിച്ച 65,000 രൂപയാണ് പ്രവീണ്‍ സുഹൃത്തുക്കളുമായത്തെി കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ ഏഴിനാണ് അവസാനം വീട്ടില്‍നിന്ന് പണം മോഷണം പോയത്. ഇതിനുശേഷം പ്രവീണ്‍ വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്നാണ് പിതാവ് പൊലീസില്‍ പരാതിപ്പെട്ടത്. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.