നഗരത്തില്‍ വീണ്ടും മാലക്കള്ളന്മാര്‍....

തിരുവനന്തപുരം: നഗരത്തില്‍ ഇടവേളക്കുശേഷം വീണ്ടും മാലമോഷ്ടാക്കള്‍ വിലസുന്നു. വെള്ളിയാഴ്ച വൈകീട്ട് 4.30ന് ബൈക്കിലത്തെിയ രണ്ടംഗസംഘം കുമാരപുരം പൂന്തിറോഡിലൂടെ നടന്നുപോവുകയായിരുന്ന വീട്ടമ്മയുടെ നാലരപവന്‍ മാല തട്ടിയെടുത്ത് കടന്നുകളഞ്ഞു. മണ്ണന്തല കേരളാദിത്യപുരത്തും സമാനരീതിയില്‍ പിടിച്ചുപറിശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. വഴിയാത്രക്കാരി നിലവിളിച്ചതോടെ മോഷ്ടാക്കള്‍ കടന്നുകളയുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. തിരുവല്ലം ഭാഗത്ത് ഇവരെ പൊലീസ് കണ്ടത്തെിയെങ്കിലും അതിസമര്‍ഥമായി വെട്ടിച്ചുകടന്നുകളഞ്ഞു. പൂന്തുറ ഭാഗത്തേക്ക് പോയ സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച ബൈക്കിന്‍െറ നമ്പര്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും വ്യാജമാണെന്നാണ് വിവരം. സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍ കുമാറിന്‍െറ നിര്‍ദേശാനുസരണം പ്രതികള്‍ക്കായി ഷാഡോ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നഗരത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. വാഹനങ്ങളില്‍ കറങ്ങി മോഷണം നടത്തിയ കേസുകളില്‍ പിടിയിലായ ചിലരെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പൊലീസിന്‍െറ നിഷ്ക്രിയത്വമാണ് മോഷ്ടാക്കളുടെ ശല്യം വര്‍ധിക്കാന്‍ കാരണമെന്ന് കേരളാദിത്യപുരം നിവാസികള്‍ ആരോപിക്കുന്നു. പകല്‍ ഇതുവഴിബൈക്ക് റൈസിങ് നടത്തുന്നവര്‍ നിരവധിയാണ്. ഇവരെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ലത്രേ. സംസ്ഥാന പാതയോരത്തുകൂടി പട്രോളിങ് നടത്തുന്ന സംഘം ഇടവഴികളിലേക്ക് കടക്കാറില്ളെന്നും ആക്ഷേപമുണ്ട്. നഗരത്തില്‍ നടന്ന മോഷണം ഒറ്റപ്പെട്ടസംഭവമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടെന്നും കമീഷണര്‍ സ്പര്‍ജന്‍കുമാര്‍ അറിയിച്ചു. പൊലീസ് പട്രോളിങ്ങില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ഹൈവേ പട്രോളിങ് കാര്യക്ഷമമായാണ് പുരോഗമിക്കുന്നത്. മോഷ്ടാക്കളെന്ന് കരുതുന്ന ചിലര്‍ നിരീക്ഷണത്തിലാണ്. മോഷ്ടാക്കള്‍ ഉടന്‍ പിടിയിലാകുമെന്നും കമീഷണര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.