തിരുവനന്തപുരം: ഫിലിം ലവേഴ്സ് കള്‍ചറല്‍ അസോസിയേഷന്‍ (ഫില്‍ക്ക) 16ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഒക്ടോബര്‍ ഏഴുമുതല്‍ 13 വരെ തിരുവനന്തപുരം തൈക്കാട്ടെ ‘ഭാരത് ഭവന്‍’ ഓഡിറ്റോറിയത്തില്‍ നടക്കും. 48 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 12 ഹ്രസ്വചിത്രങ്ങള്‍, 14 ലോക സിനിമകള്‍, ഏഴ് ടര്‍ക്കിഷ് സിനിമകള്‍. ലോകസിനിമ, ഇന്ത്യന്‍സിനിമ, മലയാള സിനിമ, ടര്‍ക്കിഷ് സിനിമ (രാജ്യപരിഗണനാ വിഭാഗം) എന്നിവയുടെ പ്രദര്‍ശനത്തോടൊപ്പം സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചയും മുഖാമുഖം പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഉദ്ഘാടനചിത്രങ്ങളായി എസ്. ഭാസുരചന്ദ്രന്‍ സംവിധാനം ചെയ്ത ‘നൂല്‍ത്തുമ്പ്’, സതീശ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവര്‍ സംവിധാനം ചെയ്ത ‘ചായം പൂശിയ വീട്’ എന്നിവ പ്രദര്‍ശിപ്പിക്കും. ഫ്രഞ്ച് സിനിമ ‘ദി ബ്ളൂ റൂം’ ആണ് സമാപനചിത്രം. മന്ത്രി എ.കെ. ബാലന്‍ ഒക്ടോബര്‍ ഏഴിന് വൈകീട്ട് 6.30ന് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. ഫില്‍ക്ക സംഘടിപ്പിച്ച കാമ്പസ് ചലച്ചിത്രോത്സവ വിജയികള്‍ക്കുള്ള കാഷ് അവാര്‍ഡുകള്‍ ഉദ്ഘാടന സമ്മേളനത്തില്‍ വിതരണംചെയ്യും. ഫെസ്റ്റിവല്‍ ബുക്കും പുറത്തിറക്കും. പൊതുജനങ്ങള്‍ക്ക് ഡെലിഗേറ്റ് പാസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍ 9446330368, 0471 2490368.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.