കിളികൊല്ലൂര്‍: ചാത്തിനാംകുളം ചിറയില്‍ തൈക്കാവില്‍ നമസ്കരിക്കാനത്തെിയയാളെ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കോടതി ശിക്ഷിച്ചു. 11 പേരെ വെറുതെ വിട്ടു. ഒന്നാം പ്രതി കരിക്കോട് കുരുതികാമന്‍ നഗര്‍ ഹിമശ്രീ ഭവനില്‍ കരിക്കോട് ദിലീപ്കുമാര്‍ (മണികണ്ഠന്‍), മൂന്നാം പ്രതി കരിക്കോട് കെ.പി.എന്‍ കോളനി റെയില്‍വേ ഗേറ്റിനുസമീപം കല്ലുംപണ വീട്ടില്‍ റജിയെന്ന രജീന്ദ്രലാല്‍, അഞ്ചാം പ്രതി ചാത്തിനാംകുളം ചെട്ടിത്തടം തൈക്കാവിനു സമീപം തറയില്‍ പുത്തന്‍വീട്ടില്‍ വിജയകുമാര്‍, 12ാം പ്രതി വടക്കേവിള പട്ടത്താനം കൈപ്പള്ളില്‍ വീട്ടില്‍ അനില്‍കുമാര്‍, 14ാം പ്രതി ചാത്തിനാംകുളം കുരുന്നാമണി ക്ഷേത്രത്തിനു സമീപം സുമേഷ് മന്ദിരത്തില്‍ സുമേഷ് എന്നിവരെയാണ് സബ് കോടതി ഒന്ന് ജഡ്ജ് കെന്നത്ത് ജോര്‍ജ് ശിക്ഷിച്ചത്. ഒന്നാം പ്രതി ദിലീപ്കുമാറിന് ഒമ്പത് വര്‍ഷം തടവും 1,65,000 രൂപ പിഴയും മറ്റ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും 1,15,000 രൂപ പിഴയുമാണ് ശിക്ഷ. കേസിലെ മറ്റ് പ്രതികളായ ഷാജു, വിനോദ്, ബൈജു, സുരേഷ്കുമാര്‍, തമ്പി, ബിനു, ദിലീപ്, സോമരാജന്‍, ബേബി, തമ്പി, ഗോപാലകൃഷ്ണന്‍ എന്നിവരെ കോടതി വെറുതെവിട്ടു. പ്രതികളില്‍നിന്ന് ലഭിക്കുന്ന പിഴതുക ആക്രമണത്തിനിരയായ ചാത്തിനാംകുളം സംസം ഹൗസില്‍ സലീമിന് നല്‍കാനും കോടതി വിധിച്ചു. 2001 ജനുവരി ഒമ്പതിനായിരുന്നു സംഭവം. ആയുധങ്ങളുമായി ചാത്തിനാംകുളം ചിറയില്‍ തൈക്കാവില്‍ അതിക്രമിച്ചുകടന്ന പ്രതികള്‍ നമസ്കരിക്കാനത്തെിയ സലീമിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ സലീമിന്‍െറ കൈവിരല്‍ ഉള്‍പ്പെടെ വേര്‍പെട്ട് പോയിരുന്നു. കേസില്‍ ഉള്‍പ്പെട്ടിരുന്ന ഷാജുവിന് നേരെയുണ്ടായ ആക്രമണക്കേസിലെ സാക്ഷിയായിരുന്നു സലിം. ഇതാണ് ആക്രമണത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേസില്‍ ഒന്നാം പ്രതി ദിലീപ്കുമാറിനെതിരെ ഐ.പി.സി 307(കൊലപാതക ശ്രമം), ഐ.പി.സി 326 മാരകായുധം കൊണ്ട് വെട്ടിപ്പരിക്കേല്‍പിക്കല്‍ എന്നീ വകുപ്പുകളും മറ്റ് പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. സലീമിന്‍െറ മൊഴിയാണ് നിര്‍ണായകമായതെന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ ചവറ ഫ്രാന്‍സിസ് ജെ. നെറ്റോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.