വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രം തെരുവുനായ്ക്കള്‍ കൈയടക്കി

വിളപ്പില്‍: ദിവസേന നൂറുകണക്കിന് രോഗികള്‍ ചികിത്സക്കത്തെുന്ന വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായി. ആശുപത്രിയുടെ പ്രവേശ കവാടം, വാര്‍ഡുകളിലേക്കുള്ള വഴി, ഒ.പി കൗണ്ടറിനു മുന്നിലെ വാതില്‍ എന്നിവയൊക്കെ തെരുവുനായ്ക്കള്‍ കൈയടക്കിയനിലയിലാണ്. മാലിന്യ സംസ്കരണത്തിന് ഒരു സംവിധാനവുമില്ലാത്ത ആശുപത്രിയുടെ പരിസരം വൃത്തിഹീനമാണ്. 50 രോഗികള്‍ക്കാണ് ഇവിടെ കിടത്തി ചികിത്സയുള്ളത്. രോഗികളും കൂട്ടിരിപ്പുകാരും വലിച്ചെറിയുന്ന ആഹാരാവശിഷ്ടങ്ങള്‍ തിന്നാനാണ് നായ്ക്കള്‍ ഇവിടെ തമ്പടിക്കുന്നത്. ഇരുപതോളം തെരുവുനായ്ക്കള്‍ ആശുപത്രി പരിസരത്ത് അലഞ്ഞുതിരിയുന്നതായി പ്രദേശവാസികള്‍ പറയുന്നു. അടുത്തിടെ ആശുപത്രിയില്‍ എത്തിയ രോഗികളെ നായ്ക്കള്‍ ആക്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. നായ്ക്കളെ ഭയന്ന് ചികിത്സ തേടിയത്തൊനും രാത്രികാലങ്ങളില്‍ വാര്‍ഡില്‍നിന്ന് പുറത്തിറങ്ങാനും കഴിയാത്ത അവസ്ഥയിലാണ് രോഗികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.