കുളത്തൂപ്പുഴ: ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പള്ളിയിലും വഞ്ചികള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതിന് നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ മോഷ്ടാവിനെ റിമാന്‍ഡ് ചെയ്തു. ഇടമണ്‍ സ്വദേശി സുരേഷിനെയാണ് (46) കുളത്തൂപ്പുഴ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് നാട്ടുകാര്‍ പറയുന്നത്: തിരുവേണ ദിവസം രാത്രിയില്‍ ഏഴംകുളം ചിരട്ടയമ്പലം ക്ഷേത്രത്തിലെയും തൊട്ടടുത്തെ ക്രിസ്ത്യന്‍ ദേവാലയത്തിലെയും കാണിക്ക വഞ്ചികള്‍ തകര്‍ത്ത മോഷ്ടാവ് സമീപത്തായുള്ള തട്ടുകടയുടെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന് മേശക്കുള്ളിലെ ചില്ലറത്തുകയും കൈക്കലാക്കി. ഇതിനിടെ അടുത്തുള്ള മരപ്പൊത്തില്‍ ആരോ സൂക്ഷിച്ചിരുന്ന വിദേശമദ്യത്തിന്‍െറ കുപ്പികൈക്കലാക്കുകയും അതുമായി കടയുടെ സമീപത്തത്തെി മദ്യം കഴിക്കുകയും ചെയ്തു. അബോധാവസ്ഥയിലായ ഇയാള്‍ അവിടെ കിടന്നുറങ്ങുകയും ചെയ്തു. നേരം പുലരാറായപ്പോഴേക്കും എത്തിയ കടയുടമ കട തുറന്നു കിടക്കുന്നത് കണ്ട് മോഷണം നടന്നുവെന്നു മനസ്സിലാക്കി തന്‍െറ അയല്‍വാസിയെ വിളിച്ചുവരുത്തുകയും സമീപത്ത് തിരച്ചില്‍ നടത്തുകയും മദ്യലഹരിയിലായിരുന്ന സുരേഷിനെ കണ്ടത്തെുകയും ചെയ്തു. ആളുകള്‍ കൂടുന്നത് കണ്ട് ഇയാള്‍ സമീപത്തെ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയും നാട്ടുകാര്‍ ഒത്തുകൂടി പിന്തുടര്‍ന്ന് ഇയാളെ പിടികൂടുകയും കുളത്തൂപ്പുഴ പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ പത്തനം തിട്ടയിലും സമീപ പ്രദേശങ്ങളിലും നിരവധി മോഷണ ക്കേസുകളില്‍ പ്രതിയാണെന്നും ഈയിടെ ജയില്‍ വാസം കഴിഞ്ഞിറങ്ങിയതാണെന്നും വ്യക്തമായി. തുടര്‍ന്ന് വെള്ളിയാഴ്ച് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.