ജനത്തിന് പ്രയോജനപ്പെടാതെ, ഇവിടെയൊരു കാത്തിരിപ്പ് കേന്ദ്രം

കുന്നിക്കോട്: ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കാത്തിരിപ്പ് കേന്ദ്രം നശിക്കുന്നു. പത്തനാപുരം കുന്നിക്കോട് ശബരി പാതയില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രമാണ് ആര്‍ക്കും പ്രയോജനമില്ലാത്ത അവസ്ഥയിലായത്. ലക്ഷങ്ങള്‍ മുടക്കി കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എയുടെ പ്രാദേശികവികസന ഫണ്ട് ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്.കൊട്ടാരക്കരയില്‍നിന്നോ പത്തനാപുരത്തുനിന്നോ എത്തുന്ന ബസുകള്‍ക്കൊന്നും സ്റ്റോപ്പില്ലാത്ത ആവണീശ്വരം ബസ്സ്റ്റോപ്പില്‍നിന്ന് 200 മീറ്റര്‍ മാറിയാണ് കേന്ദ്രം നിര്‍മിച്ചത്. സമീപത്തെ റെയില്‍വേ സ്റ്റേഷനിലത്തെുന്നവര്‍ക്ക് പ്രയോജനകരമാകുന്ന രീതിയിലാണ് സ്ഥലം കണ്ടത്തെിയതെന്നാണ് അധികൃതരുടെ വാദം. എന്നാല്‍, റെയില്‍വേ യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്നത് ആവണീശ്വരം ജങ്ഷനിലെ ബസ് സ്റ്റോപ്പാണ്. പുതിയ കാത്തിരിപ്പ് കേന്ദ്രത്തിന്‍െറ സമീപത്ത് കാടുകയറി കിടക്കുന്നതിനാല്‍ യാത്രക്കാര്‍ ഇവിടം ഉപയോഗിക്കാന്‍ മടിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.