ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ അക്രമം: എങ്ങുമത്തൊതെ അന്വേഷണം

പത്തനാപുരം: മേഖലയില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും കുരിശടികള്‍ക്കുംനേരെ നടന്ന ആക്രമണങ്ങളില്‍ അന്വേഷണം എങ്ങുമത്തെിയില്ല. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ നിരവധി കുരിശടികള്‍ക്ക് നേരെയാണ് അടുത്തിടെ ആക്രമണങ്ങള്‍ നടന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് പത്തനാപുരം ഇടത്തറ സെന്‍റ് ജോര്‍ജ് മലങ്കര കത്തോലിക്കാ പള്ളിയുടെ കുരിശടിക്ക് നേരെയുണ്ടായ കല്ളേറില്‍ ചില്ലുകള്‍ തകരുകയും രൂപത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തിരുന്നു. അന്നുതന്നെ പത്തനംതിട്ട ജില്ലയിലെ കോന്നിയിലും വിവിധ ദേവാലയങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. കുമ്മണ്ണൂര്‍, കുളത്തുങ്കല്‍ ഭാഗങ്ങളിലാണ് ആക്രമണം നടന്നത്. കഴിഞ്ഞവര്‍ഷവും പത്തനാപുരം, കൊട്ടാരക്കര, പുനലൂര്‍ മേഖലകളില്‍ സമാനരീതിയിലുള്ള ആക്രമണം നടന്നിരുന്നു. കിഴക്കേതെരുവ്, കോട്ടവട്ടം, ആവണീശ്വരം മേഖലകളിലെ പള്ളികളുടെ കുരിശടിയില്‍ കരിഓയില്‍ ഒഴിക്കുകയും ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് പത്തനാപുരം മാക്കുളം സെന്‍റ് ഗ്രിഗോറിയസ് ചാപ്പലിന്‍െറ കുരിശടിക്ക് നേരെ ആക്രമണം നടന്നത്. കല്ളേറില്‍ ചില്ലുകള്‍ തകരുകയും ചിത്രത്തിന് കേടുപാട് സംഭവിക്കുകയും ചെയ്തു. രണ്ട് മാസം മുമ്പ് പത്തനാപുരം മാലൂര്‍ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശടി വഞ്ചിയും സമീപത്തുള്ള ക്ഷേത്രത്തിന് മുന്‍വശത്തെ തെരുവ് വിളക്കുകളും നശിപ്പിച്ചിരുന്നു. കുരിശടിയുടെ നാലുഭാഗത്തെയും ചില്ലുകള്‍ തകര്‍ത്തെറിഞ്ഞ് കുരിശ് വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ഉടയങ്കാവുക്ഷേത്രം മുതല്‍ മാലൂര്‍ പരുമല മുക്കുവരെയുള്ള 16 ഓളം തെരുവ് വിളക്കുകളും തകര്‍ത്തിരുന്നു. എന്നാല്‍ ആക്രമണങ്ങളുടെ അന്വേഷണം എങ്ങുമത്തെിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.