ചരിത്രത്തിലാദ്യമായി ഭിന്നലിംഗക്കാര്‍ക്കും ഇടം

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാറിന്‍െറ ഓണാഘോഷചരിത്രത്തില്‍ ആദ്യമായി ഭിന്നലിംഗക്കാര്‍ക്കും ഇടം ലഭിച്ചു. സര്‍ക്കാറിന്‍െറ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്നുവരുന്ന ഓണം വാരാഘോഷങ്ങളുടെ സമാപനദിവസത്തില്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാനുള്ള ഒൗദ്യോഗിക ക്ഷണമാണ് ഓണസമ്മാനമായി ഭിന്നലിംഗക്കാരുടെ സംഘടനക്ക് ലഭിച്ചത്. ഓണം വാരാഘോഷങ്ങളുടെ പ്രധാന വേദികളിലൊന്നായ ഗാന്ധിപാര്‍ക്കിലാണ് മൂന്നാംലിംഗക്കാരുടെ സംഘടനയായ എസ്.ജി.എം.എഫ്.കെയുടെ (സെക്ഷ്വല്‍ ജെന്‍ഡര്‍ മൈനോറിറ്റി ഫോറം കേരള) പ്രസിഡന്‍റ് ശ്രീക്കുട്ടിയുടെ നേതൃത്വത്തിലുള്ള നാല്‍പതോളം ഭിന്നലിംഗക്കാര്‍ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കാന്‍ അണിയറയില്‍ തയാറെടുപ്പ് നടത്തുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 200 പേരടങ്ങുന്ന സംഘത്തിലെ കലാകാരികള്‍ തങ്ങളുടെ ആദ്യ അംഗീകൃതവേദിയില്‍ അരങ്ങേറ്റം കുറിക്കും. സുന്ദരികളെ കണ്ടത്തൊനുള്ള മലയാളിമങ്ക സൗന്ദര്യമത്സരം, തിരുവാതിര, ശാസ്ത്രീയനൃത്തം, സംഘനൃത്തം, ഫ്യൂഷന്‍ ഡാന്‍സ് തുടങ്ങിയ കലാപ്രകടനങ്ങളാണ് തിരുവനന്തപുരത്തുനിന്ന് 10 പേരും തൃശൂരില്‍നിന്ന് രണ്ടുപേരും അടങ്ങുന്ന കലാകാരികള്‍ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിലുടനീളമുള്ള എസ്.ജി.എം.എഫ്.കെ അംഗങ്ങള്‍ ഞായറാഴ്ച ഗാന്ധിപാര്‍ക്കിലെ വേദിയില്‍ ഒത്തുചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.