തിരുവനന്തപുരം: ഓണത്തിനും തലേന്നും ജനത്തിന് ദുരിതം സമ്മാനിച്ച പെപ്പ് പൊട്ടല്‍ ഇനിയും പരിഹരിക്കാനായില്ല. നാലാംദിനവും കുടിവെള്ളം മുട്ടിയതോടെ വഴയില നിവാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ചൊവ്വാഴ്ച രാവിലെയാണ് പേരൂര്‍ക്കട ഇന്ദിരനഗര്‍ റാന്നി ലെയ്നില്‍ 280 എം.എം പി.വി.സി പെപ്പ് പൊട്ടിയത്. ഉച്ചയോടെ പണി പൂര്‍ത്തിയാക്കി കുടിവെള്ള വിതരണം പുന$സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചെങ്കിലും വീണ്ടും പൈപ്പില്‍ ചോര്‍ച്ച ഉണ്ടായതോടെ പമ്പിങ് നിര്‍ത്തിവെച്ചു. ബുധനാഴ്ചയാകട്ടെ തിരുവോണമായതിനാല്‍ ജോലി നടന്നതുമില്ല. വ്യാഴാഴ്ചയും സ്ഥിതി സമാനമായി തുടര്‍ന്നു. വെള്ളം കിട്ടാതായതോടെ വഴയില നിവാസികളുടെ ഓണവും ആഘോഷവുമെല്ലാം പ്രതിസന്ധിയിലായി. ഇതിനിടെ വയലിക്കട ജങ്ഷന് സമീപം പൊട്ടിയ100 എം.എം എ.സി പെപ്പ് അറ്റകുറ്റപ്പണി നടത്തി ജലവിതരണം പുന$സ്ഥാപിച്ചു. രാധാകൃഷ്ണ ലെയ്ന്‍, എം.ജി ലെയ്ന്‍, ഐശ്വര്യ ഗാര്‍ഡന്‍, കൈരളി എന്‍ക്ളേവ്, കെ.ജി ലെയ്ന്‍, വിനേഷ് നഗര്‍ എന്നിവിടങ്ങളിലാണ് കുടിവെള്ളം മുടങ്ങിയിരിക്കുന്നത്. പി.ടി.പിയില്‍നിന്ന് റാന്നി ലെയ്നിലത്തെിയാണ് ഈ പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നത്. ചോര്‍ച്ചയുണ്ടായ ഭാഗത്ത് 280 എം.എം എം.എസ് പൈപ്പ് ഉപയോഗിച്ച് കൂട്ടി യോജിപ്പിക്കാനുള്ള പണി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഓണാവധിയായതിനാല്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞില്ല. ഇതിനാലാണ് പണി തടസ്സപ്പെട്ടിരിക്കുന്നതെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച കുടിവെള്ള വിതരണം പുന$സ്ഥാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അതേസമയം, റാന്നി ലെയ്ന്‍ പരിധിയില്‍ നിരന്തരം പൈപ്പ് പൊട്ടല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച റോഡ് ഉപരോധം അടക്കം സമരപരിപാടികള്‍ നടത്തുമെന്ന് പ്രദേശവാസികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.