ബാലരാമപുരം: പകിട്ടും പ്രശസ്തിയും ഏറെയാണെങ്കിലും ബാലരാമപുരം കൈത്തറി മേഖലയിലെ നെയ്ത്ത് തൊഴിലാളികള്‍ക്ക് പറയാനുള്ളത് ഈ ഓണത്തിനും കണ്ണീര്‍ക്കഥ. ബാലരാമപുരം കൈത്തറി ലോക പ്രശസ്തിയിലത്തെിയപ്പോഴും അധ്വാനത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ പുറംലോകം അറിയാതെപോകുന്നു. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹതയില്ലാത്തവര്‍ തട്ടിയെടുത്തത് കൈത്തറി മേഖലയുടെ നാശത്തിന് തുടക്കംകുറിച്ചു. ഇന്ന് പല കുടുംബങ്ങളും പട്ടിണിയിലാണ്. ബജറ്റില്‍ പഞ്ചായത്ത്, സംസ്ഥാന സര്‍ക്കാര്‍ തുക നീക്കിവെക്കുമെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് എത്താറില്ല. ഇതിനാല്‍ രാജഭരണകാലം മുതല്‍ ആരംഭിച്ച ബാലരാമപുരം കൈത്തറി ഇന്ന് പേരിലൊതുങ്ങുകയാണ്. ശാലിഗ്രോത തെരുവിലുണ്ടായിരുന്ന 1000 കണക്കിന് നെയ്ത്ത് ശാലകള്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്നവയായി ചുരുങ്ങി. 1798-1810നുമിടക്ക് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ബാലരാമവര്‍മ കൊട്ടാരത്തിലേക്ക് കൈത്തറി വസ്ത്രം നെയ്യാനായി ശാലിയര്‍ വിഭാഗത്തെ കൊണ്ടുവന്ന് അവര്‍ക്ക് തെരുവും നല്‍കുകയായിരുന്നു. ബാലരാമപുരം കൈത്തറി വസ്ത്രത്തിന്‍െറ നെയ്ത്തിന് തന്നെ നിരവധി പ്രത്യേകതകളുണ്ട്. കുഴിത്തറി നെയ്ത്തും മേല്‍ത്തറി നെയ്ത്തും എന്ന തരത്തിലാണ് വസ്ത്ര നിര്‍മാണം. കൂലിക്കുറവും തൊഴിലിലെ അനിശ്ചതത്വവും കാരണം പുതിയ തലമുറ മറ്റ് ജോലി തേടിപ്പോയി. നെയ്ത്തുകാരന് ഒരു ദിവസത്തെ കഷ്ടപ്പാടിന് ലഭിക്കുന്നത് 250നും 350 ഇടയിലുള്ള കൂലിയാണ്. ഇത് എല്ലാദിവസവും ലഭിക്കാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.