തിരുവനന്തപുരം: ഇങ്ങനെയൊരു ഓണക്കാലം അവര്‍ക്ക് ഈ ജീവിതത്തില്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഓണസദ്യ വാരിത്തരാനും ഊഞ്ഞാലിലാട്ടാനും വന്നത് മന്ത്രിമാരും കലക്ടറും. ചുറ്റുംകൂടി നിന്നവര്‍ സ്നേഹം വാരിവിതറി. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കാണ് മനസ്സില്‍ സനാഥത്വത്തിന്‍െറ പൂക്കളമൊരുക്കിയ ഓണഘോഷം അരങ്ങേറിയത്. 35 കുരുന്നുകള്‍ക്കായിരുന്നു തിരുവോണത്തിനു മുമ്പേ സ്നേഹത്തിന്‍െറ നാക്കിലയില്‍ ഓണസദ്യ ഒരുങ്ങിയത്. വൈകി തുടങ്ങിയ ചടങ്ങില്‍ കലപിലകള്‍ കരച്ചിലിലേക്ക് നീങ്ങുന്നതിനിടെയാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വേദിയില്‍ എത്തുന്നത്. കുരുന്നുകളെ ഊഞ്ഞാലാട്ടിയായിരുന്നു മന്ത്രി അവരുടെ സന്തോഷം വീണ്ടെടുത്തത്. മന്ത്രിയുടെ ലാളനയില്‍ കുട്ടികള്‍ ഓണപ്പാട്ടും പാടി. ഓണസദ്യക്കിടെയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ വരവ്. കുരുന്നുകള്‍ക്ക് ഓണസദ്യ വാരിനല്‍കി മന്ത്രി ഇവര്‍ക്കൊപ്പം ചേര്‍ന്നു. ശിശുക്ഷേമ സമിതി സമ്മാനിച്ച പുതുവസ്ത്രം ധരിച്ചാണ് കുട്ടികള്‍ ഓണാഘോഷത്തില്‍ പങ്കുചേര്‍ന്നത്. കാമറയ്ക്ക് മുന്നില്‍ ചിരിച്ചും കളിച്ചും നില്‍ക്കുന്ന അവരുടെ നിഷ്കളങ്കമായ മുഖങ്ങള്‍ കാഴ്ചക്കാര്‍ക്ക് നെടുവീര്‍പ്പായി. മൂന്നുവയസ്സിനും അഞ്ചുവയസ്സിനും ഇടയില്‍ വരുന്ന കുട്ടികളാണ് ശിശുക്ഷേമ സമിതിയിലുള്ളത്. മാതാപിതാക്കള്‍ ഉണ്ടായിട്ടും പല സാഹചര്യങ്ങളാല്‍ സമിതിയില്‍ എത്തപ്പെട്ടവരാണ് കൂടുതലും. മന്ത്രി കെ.കെ. ശൈലജ ഭദ്രദീപം തെളിച്ച് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കലാപരിപാടികളോടെയാണ് ആഘോഷങ്ങള്‍ക്ക് തിരശ്ശീലയിട്ടത്. ചടങ്ങില്‍ കലക്ടര്‍ വെങ്കടേസപതി, സമിതി പി.ആര്‍.ഒ ശശിധരന്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.