‘ഭവനനിര്‍മാണ ഗ്രാന്‍റ് വര്‍ധിപ്പിക്കണം’

തിരുവനന്തപുരം: പട്ടികജാതി-വര്‍ഗക്കാരുടെ ഭവനനിര്‍മാണ ഗ്രാന്‍റ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് അനുവദിച്ച മൂന്നുലക്ഷം രൂപക്ക് പകരം ഒരു ലക്ഷമാക്കി ചുരുക്കണമെന്ന പട്ടികജാതി -വര്‍ഗ വികസന മന്ത്രിയുടെ ഉത്തരവ് പിന്‍വലിക്കണമെന്നും ഭവനനിര്‍മാണ ഗ്രാന്‍റ് അഞ്ച് ലക്ഷമാക്കണമെന്നും സംവരണ സംരക്ഷണ സേന ആവശ്യപ്പെട്ടു. സെക്രട്ടറി ജനറല്‍ സി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഐ. രാജപ്പന്‍, കൊടിക്കുന്നില്‍ സുന്ദരേശന്‍, അഡ്വ. വിജയന്‍ ശേഖര്‍, കേണല്‍ പി.എം. ജോസഫ്, കെ.എസ്. ബാബു, വേളി സുരേന്ദ്രന്‍, മാന്നാര്‍ വിജയന്‍, കെ. സോമരാജന്‍ കരുനാഗപ്പള്ളി, കല്ലറ അനില്‍, മോഹനന്‍ കൊമരന്‍ചിറ, ജോണ്‍ തോമസ് ഐത്തിയൂര്‍, കെ. ഹരിദാസ്, ലതാ സോമനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.