ആറ്റിങ്ങല്‍: പണിമുടക്ക് ദിനം ജോലിയിലേര്‍പ്പെട്ടിരുന്ന നേപ്പാള്‍ സ്വദേശികള്‍ക്ക് മര്‍ദനമേറ്റു. ആറ്റിങ്ങല്‍ സിറ്റിലൈറ്റ് സ്റ്റുഡിയോയില്‍ പെയിന്‍റിങ്ങിനത്തെിയ കുശിറാം (26), ബുദ്ധറാം (24) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. രാവിലെ 11ഓടെയാണ് സംഭവം. പണിമുടക്കനുകൂലികള്‍ കച്ചേരി ജങ്ഷനില്‍ സംഘടിച്ച ശേഷം കെ.എസ്.ആര്‍.ടി.സി ജങ്ഷനിലേക്ക് പ്രകടനമായി നീങ്ങിയിരുന്നു. ഇതിനുശേഷം മടങ്ങിയ പ്രവര്‍ത്തകരില്‍ ചിലര്‍ സ്റ്റുഡിയോയുടെ ഷട്ടര്‍ പകുത്തി അടച്ചിട്ട് ജോലിചെയ്തിരുന്ന ഇവരെ പിടിച്ചിറക്കുകയും കിഴക്കേനാലുമുക്ക് ജങ്ഷനിലത്തെിച്ച് ദേഹോപദ്രവം ഏല്‍പിക്കുകയായിരുന്നു. 10ഓളം വരുന്ന പ്രവര്‍ത്തകരാണ് മര്‍ദിച്ചത്. ഇടപെടാന്‍ ശ്രമിച്ച കടയുടമക്കും മര്‍ദനമേറ്റു. തുടര്‍ന്ന് നേതാക്കളിടപെട്ടാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് മൂന്നുവരെ കച്ചേരി ജങ്ഷനിനും കെ.എസ്.ആര്‍.ടി.സി ജങ്ഷനിലും സംഘടിച്ചുനിന്ന സമരാനുകൂലികള്‍ വാഹനങ്ങള്‍ വ്യാപകമായി തടഞ്ഞു. പൊലീസ് ഇടപെട്ടാണ് കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കിയത്. പ്രകടനത്തിന് അഡ്വ. ബി. സത്യന്‍ എം.എല്‍.എ, സി.പി.എം ആറ്റിങ്ങല്‍ ഏരിയാ സെക്രട്ടറി ആര്‍. രാമു, ഐ.എന്‍.ടി.യു.സി ദേശീയ നിര്‍വാഹക സമിതിയംഗം വി.എസ്. അജിത്കുമാര്‍, നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്. ജയചന്ദ്രന്‍, അഡ്വ. എം. മുഹ്സിന്‍, എ.ജെ. ബാബു, അഡ്വ. എന്‍. സായികുമാര്‍, എം. മുരളി എന്നിവര്‍ നേതൃത്വം നല്‍കി. മുദാക്കല്‍, ഇടയ്ക്കോട്, ചിറയന്‍കീഴ്, കടയ്ക്കാവൂര്‍, കിഴുവിലം എന്നിവിടങ്ങളിലും പ്രകടനംനടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.