ബൈക്കിടിച്ച് തെറിപ്പിച്ച വ്യാപാരിയുടെ നില ഗുരുതരം

വര്‍ക്കല: ബൈക്കിടിച്ച് തെറിപ്പിച്ച വ്യാപാരിയുടെ നില ഗുരുതരം. വര്‍ക്കല, വെട്ടൂര്‍, മേല്‍വെട്ടൂര്‍ കൊച്ചുവിള വീട്ടില്‍ ചന്ദ്രബാബുവാണ് (54) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ പുത്തന്‍ചന്ത മാര്‍ക്കറ്റിന് മുന്നിലായിരുന്നു അപകടം. മാര്‍ക്കറ്റിന് എതിര്‍വശത്ത് ബാബു സ്റ്റോര്‍ എന്ന സ്ഥാപനം നടത്തി വരികയാണ് ചന്ദ്രബാബു. റോഡ് മുറിച്ചുകടക്കുമ്പോഴാണ് ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. റോഡില്‍ തലയടിച്ചുവീണ ചന്ദ്രബാബുവിനെ ഓട്ടോ ഡ്രൈവര്‍മാരും ബൈക്ക് യാത്രികനും ചേര്‍ന്നാണ് വര്‍ക്കല താലൂക്ക് ആശുപത്രിയിലത്തെിച്ചത്. പ്രഥമ ശുശ്രൂഷക്കുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ന്യൂറോളജി ഡോക്ടര്‍ ഇല്ലാത്തതിനാല്‍ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.