ആറ്റിങ്ങല്‍: ഉഗ്രസ്ഫോടനത്തോടെ കട കത്തിനശിച്ചത് പരിഭ്രാന്തി പരത്തി. അയിലം റോഡില്‍ ഗ്രാമംമുക്കിന് സമീപം പ്രവര്‍ത്തിച്ച വിഷ്ണുമായ എന്ന തട്ടുകടയാണ് കഴിഞ്ഞദിവസം വെളുപ്പിന് സ്ഫോടനത്തോടെ പൂര്‍ണമായും കത്തിനശിച്ചത്. കിടുത്തട്ട് മുക്ക് വിഷ്ണുമായ വീട്ടില്‍ കൃഷ്ണന്‍കുട്ടി കട വാടകക്കെടുത്ത് തട്ടുകടയും പഴം, പച്ചക്കറി വില്‍പന കേന്ദ്രവും നടത്തിവരുകയായിരുന്നു. ഞായറാഴ്ച വെളുപ്പിന് 5.30ന് വന്‍ശബ്ദം കേട്ടാണ് നാട്ടുകാര്‍ ജങ്ഷനിലേക്ക് ഓടിയത്തെിയത്. അപ്പോഴേക്കും കട കത്തിയമരുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സത്തെി അരമണിക്കൂറെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. കടയിലെ ഫ്രിഡ്ജ്, ടി.വി, അലമാര, മറ്റ് സാധനസാമഗ്രികള്‍ എന്നിവ കത്തിനശിച്ചു. ആറ്റിങ്ങല്‍ പൊലീസ് കേസെടുത്തു. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ഫയര്‍സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ അനീഷ്, ആര്‍.എസ്.ബിനു, ദിനേശ്, വിജയകുമാര്‍, മനു, ഷമ്മി എന്നിവര്‍ ചേര്‍ന്നാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.