വേര്‍പിരിയാനത്തെിയവര്‍ കൈകോര്‍ത്ത് മടങ്ങി

തിരുവനന്തപുരം: വനിതാ കമീഷന്‍െറ അദാലത്തില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചത്തെിയ യുവദമ്പതികള്‍ സന്തോഷത്തോടെ കൈകോര്‍ത്ത് മടങ്ങി. തൈക്കാട് റെസ്റ്റ് ഹൗസില്‍ നടത്തിയ ദ്വിദിന മെഗാ അദാലത്തിന്‍െറ രണ്ടാം ദിവസമാണ് വികാരഭരിതമായ രംഗങ്ങളോടെ ഈ കൂടിച്ചേരല്‍ നടന്നത്. മൂന്നുമാസം ഗര്‍ഭിണിയായ യുവതിയായിരുന്നു പരാതിക്കാരി. ഭാര്യയുടെ 60 പവന്‍ സ്വര്‍ണം ഭര്‍ത്താവ് പണയംവെച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പണയം തിരികെ എടുത്തുകൊടുക്കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചു. വിവാഹമോചനം വേണമെന്ന് ശക്തിയായി വാദിച്ചിരുന്ന അമ്മായിയമ്മ അതോടെ മറ്റ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. ഒരുതരത്തിലും ഒത്തുതീര്‍പ്പാവില്ല എന്ന് വ്യക്തമാക്കിയതോടെ അമ്മായിയമ്മയെ കൂടാതെ പരസ്പരം സംസാരിക്കാന്‍ ദമ്പതിമാര്‍ക്ക് അവസരം നല്‍കി. ഏതാനും മിനിറ്റ് നേരത്തെ സംസാരത്തിനൊടുവില്‍ ഇരുവരും ചിരിച്ചുകൊണ്ട് സന്തോഷത്തോടെ കമീഷന് മുന്നിലത്തെി. ഇരുവരും ഒന്നിച്ച് ജീവിക്കാനും പരാതി അവസാനിപ്പിക്കാനും പ്രസവാനന്തരം ഭര്‍ത്താവിനൊപ്പം ഗള്‍ഫിലേക്ക് പോകാനും വരെ അവര്‍ തീരുമാനിച്ചിരുന്നു. 1965ല്‍ പട്ടയം ലഭിച്ച 58 സെന്‍റ് ഭൂമി തട്ടിയെടുത്തെന്ന പരാതിയുമായാണ് മടവൂര്‍ വില്ളേജില്‍നിന്ന് പട്ടികജാതിക്കാരിയായ വസന്ത എത്തിയത്. ഭര്‍ത്താവിന്‍െറ പിതാവ് കുഞ്ചീരന്‍െറ പേരിലാണ് പട്ടയം ലഭിച്ചത്. കുഞ്ചീരനും മകന്‍ ശശിയും മരിച്ചു. പട്ടയത്തിന്‍െറ കോപ്പി അവകാശിയായ വസന്തയുടെ കൈയിലുണ്ട്. എന്നാല്‍ വില്ളേജില്‍ ഇപ്പോള്‍ കരം ഒടുക്കി വസ്തു മറ്റൊരാള്‍ കൈവശം വെച്ചിരിക്കുകയാണ്. കോടതിയില്‍ കേസ് നടക്കുന്നതിനാല്‍ അത് പരിഹാരമായില്ല. ഒറ്റ അദാലത്തില്‍ തീര്‍പ്പാക്കാനാകാത്തത്ര സങ്കീര്‍ണമാണ് പരാതികളില്‍ പലതും. രണ്ടുദിവസത്തെ അദാലത്തില്‍ 203 മൂന്നു പരാതികള്‍ പരിഗണിച്ചതില്‍ 72 എണ്ണം തീര്‍പ്പാക്കി. പൊലീസ് റിപ്പോര്‍ട്ടിനായി 21 കേസുകള്‍ അയച്ചു. ഒമ്പത് കേസുകള്‍ കൗണ്‍സലിങ്ങിന് വിട്ടു. ഒരു കക്ഷി ഹാജരാകാതിരുന്നതിനാല്‍ 51 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. പരിഗണിച്ചവയില്‍ തീര്‍പ്പാക്കാന്‍ കഴിയാതിരുന്ന 49 കേസുകളും പിന്നീട് പരിഗണിക്കാന്‍ മാറ്റി. വനിതാ കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി, ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, സര്‍ക്ക്ള്‍ ഇന്‍സ്പെക്ടര്‍ എം. സുരേഷ് കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ കെ.കെ. രമണി, അഭിഭാഷകരായ വി. മായ, എ. ഷൈനി, എ. സഹീര്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.