നെയ്യാറ്റിന്‍കര: ഭക്ഷ്യ സുരക്ഷനിയമം നടപ്പാക്കുന്നതിന്‍െറ ഭാഗമായി റേഷന്‍കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കാനത്തെിയവര്‍ക്ക് ചൊവ്വാഴ്ചയും പറയാനുള്ളത് പരാതികള്‍ മാത്രം. നെയ്യാറ്റിന്‍കര സപൈ്ള ഓഫിസില്‍ ചൊവ്വാഴ്ച അപേക്ഷ നല്‍കാനത്തെിയത് അഞ്ഞൂറിലേറെ പേരാണ്. വില്ളേജ് ഓഫിസിലും പഞ്ചായത്ത് ഓഫിസിലും അപേക്ഷ സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ എത്തിയെങ്കിലും സപൈ്ള ഓഫിസിലെ ഉദ്യോഗസ്ഥരില്ലാതിരുന്നത് അപേക്ഷകരെ വലച്ചു. റേഷന്‍കടകള്‍ക്കു മുന്നില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് നോക്കുന്നതിന് ഓരോ പ്രദേശത്തും നിരവധി പേരാണ് എത്തിയത്. എന്നാല്‍, ലിസ്റ്റിലെ അപാകതകളും പലരെയും രോഷാകുലരാക്കി. ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവരില്‍ ഏറെയും അനര്‍ഹര്‍. അര്‍ഹതപ്പെട്ടവരില്‍ ഏറെപ്പേരും എ.പി.എല്‍ ലിസ്റ്റിലാണ്. റേഷന്‍കാര്‍ഡ് പരിശോധനക്കത്തെിയ ഉദ്യോഗസ്ഥരുടെ അനാസ്ഥയാലാണ് ലിസ്റ്റില്‍ അനര്‍ഹര്‍ കയറിപ്പറ്റിയതെന്നും ആരോപണമുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കഴിഞ്ഞ ദിവസവും പാളിച്ചക്കിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.