ആയുര്‍വേദ മരുന്ന് നല്‍കി കബളിപ്പിച്ചതായി പരാതി

വിതുര: ഗുണമേന്മയില്ലാത്ത ആയുര്‍വേദ മരുന്ന് നല്‍കി കബളിപ്പിച്ച ശേഷം ആന്ധ്ര സ്വദേശി കടന്നതായി പരാതി. വിതുരയിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധിപേരാണ് കബളിപ്പിക്കപ്പെട്ടത്. ശ്വാസംമുട്ടല്‍, വാതം, അലര്‍ജി, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയവക്ക് ശാശ്വത ശമനം ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇയാള്‍ മരുന്നുകള്‍ വിതരണം ചെയ്തത്. ഇത് കഴിച്ച രോഗികളില്‍ പലര്‍ക്കും താല്‍ക്കാലിക ആശ്വാസം ഉണ്ടായി. ഇതിനുശേഷമാണ് നാലാഴ്ചത്തെ മരുന്നിന്‍െറ പണം കൈപ്പറ്റി ഒരാഴ്ചത്തേക്കുള്ള മരുന്ന് നല്‍കി ബാക്കി ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞ് വൈദ്യന്‍ മുങ്ങിയത്. ഇങ്ങനെ നല്‍കിയ മരുന്ന് കഴിച്ച പലരുടെയും അവസ്ഥ പിന്നീട് കൂടുതല്‍ ദയനീയമായി. വിദഗ്ധരുടെ പരിശോധനയില്‍ മരുന്നുകള്‍ക്ക് ഗുണമേന്മയില്ളെന്ന് കണ്ടത്തെി. മരുന്ന് കഴിച്ചവര്‍ക്ക് മറ്റ് ചികിത്സാരീതികളെ അവലംബിക്കേണ്ടി വന്നു. വിതുരയിലും പരിസരത്തുമുള്ള പലരില്‍നിന്നായി 20,000 മുതല്‍ 80,000 രൂപ വരെ വൈദ്യന്‍ അപഹരിച്ചതായാണ് വിവരം. തട്ടിപ്പിനിരയായവര്‍ മുഖ്യമന്ത്രിക്കും തിരുവനന്തപുരം റൂറല്‍ എസ്.പിക്കും പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.