ലഡുവല്ല; മിഠായി വാങ്ങിയപ്പോള്‍ മനസ്സില്‍ പൊട്ടിയത് ‘അമിട്ട്’

കല്ലമ്പലം: നാവായിക്കുളത്ത് മിഠായി വാങ്ങിയ ചില വിദ്യാര്‍ഥികളുടെ മനസ്സില്‍ പൊട്ടിയത് ലഡുവല്ല, ഒന്നാന്തരം ‘അമിട്ട്’. നാവായിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനു സമീപത്തെ കടയില്‍നിന്ന് രണ്ടുരൂപ കൊടുത്ത് ഒരു വിദ്യാര്‍ഥി വാങ്ങിയ മിഠായി പാക്കറ്റിനുള്ളില്‍നിന്ന് ലഭിച്ചത് 100 രൂപയുടെ നോട്ടാണ്. മറ്റു ചിലര്‍ക്ക് 50ഉം ചിലര്‍ക്ക് ഒരു രൂപയുടെ പുത്തന്‍ നോട്ടുമൊക്കെ കിട്ടിയപ്പോള്‍ സംഗതി ‘വൈറലാ’യി. അതോടെ കടയില്‍ മിഠായി വാങ്ങാനത്തെിയവരുടെ തിരക്കായി. എന്നാല്‍, പിന്നീട് വാങ്ങിയവര്‍ക്കധികവും ലഭിച്ചത് തമിഴ് സിനിമാ നടന്മാരുടെയും ക്രിക്കറ്റ് താരങ്ങളുടെയുമൊക്കെ കളര്‍ സ്റ്റിക്കറുകളാണ്.മേഖലയിലെ പല സ്കൂളുകളുടെയും പരിസരത്ത് ഇത്തരം മിഠായികളുടെ വില്‍പന പൊടിപൊടിക്കുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. കവറിനുള്ളില്‍ മിഠായി, പണം അല്ളെങ്കില്‍ സ്റ്റിക്കര്‍, നോട്ടിന്‍െറ മാതൃകയിലുള്ള ചെറിയ ബോക്സ് എന്നിവയാണ് ലഭിക്കുന്നത്. അഞ്ച്, 20, 50, 500 നോട്ടിന്‍െറയൊക്കെ മാതൃകയിലുള്ള ബോക്സില്‍ സിനിമ-ക്രിക്കറ്റ് താരങ്ങളുടെയും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെയും ചിത്രമാണ് ഉള്ളത്. വിവരമറിഞ്ഞ് സ്കൂള്‍ അധികൃതര്‍ കടയിലത്തെി മിഠായി കവറുകള്‍ പരിശോധിച്ചു. ‘അമിട്ട് മണി പ്രൈസ് ബോക്സ്’ എന്ന് തമിഴിലും ഇംഗ്ളീഷിലും കവറില്‍ എഴുതിയിട്ടുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. മിഠായി തമിഴ്നാട്ടില്‍നിന്നാണ് വരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.